• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഫേസ് ബുക്കിൽ കമന്റിട്ടു, പിന്നാലെ അനുരാഗ് കശ്യപ് റൈഫിൾ ക്ലബ്ബിലേക്ക്; ആഷിഖ് അബു

ckmnews by ckmnews
December 26, 2024
in Kerala
A A
ഫേസ് ബുക്കിൽ കമന്റിട്ടു, പിന്നാലെ അനുരാഗ് കശ്യപ് റൈഫിൾ ക്ലബ്ബിലേക്ക്; ആഷിഖ് അബു
0
SHARES
130
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുതിയ ചിത്രമാണ് റൈഫിൾ ക്ലബ്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ കഥ പറയുന്ന സിനിമയിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപായിരുന്നു വില്ലൻ വേഷം ചെയ്തിരുന്നത്. ദയാനന്ദ് ബാരെ എന്ന കഥാപാത്രമായാണ് അദ്ദേഹം സിനിമയിലെത്തിയത്. ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അനുരാ​ഗ് കശ്യപ് ഇട്ട കമന്റിൽ നിന്നാണ് ഇദ്ദേഹം റൈഫിൾ ക്ലബിലേക്ക് എത്തിയതെന്ന് പറയുകയാണ് സംവിധായകൻ ആഷിഖ് അബു. ദേശാഭിമാനി അഭിമുഖത്തിലാണ് പ്രതികരണം.’സിനിമയുടെ കാസ്റ്റിങ്‌ കോളിന്റെ പോസ്റ്റ്‌ ഫെയ്‌സ്‌ബുക്കിൽ ഇട്ടപ്പോൾ ഹിന്ദിയിൽ നിന്ന്‌ ഒരു അതിഥിവേഷം ചെയ്യാൻ തയ്യാറാണെന്ന്‌ അനുരാഗ്‌ കശ്യപ്‌ കമന്റ്‌ ചെയ്‌തു. അനുരാഗ്‌ തമാശയായി പറഞ്ഞതാണെങ്കിലും ഞാനത്‌ കാര്യമായി എടുത്തു. ഫോൺ വിളിച്ചു, അപ്പോൾ അനുരാഗിനും അത്‌ കാര്യമായി എടുക്കേണ്ടി വന്നു, സിനിമയിൽ അഭിനയിച്ചു.’ ആഷിഖ് അബു പറഞ്ഞു. സിനിമയുടെ തിരക്കഥ എഴുതിയവരിൽ ഒരാളായ ദിലീഷ്‌ കരുണാകരൻ സംവിധാനം ചെയ്യുന്ന ‘ലൗലി’യുടെ ചിത്രീകരണത്തിനിടെയാണ് റൈഫിൾ ക്ലബ് എന്ന സിനിമയുടെ ആശയം ലഭിച്ചതെന്നും ആഷിക് അബു കൂട്ടിച്ചേർത്തു.അതേസമയം റൈഫിൾ ക്ലബ് മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ സംവിധാന മികവും മേക്കിങുമെല്ലാം ഒന്നിനൊന്ന് മികച്ചതാണ് എന്നാണ് അഭിപ്രായം. അനുരാഗ് കശ്യപിനൊപ്പം സിനിമയിലെ ഫൈറ്റ് സീനുകൾക്ക് വലിയ റെസ്പോൺസ് ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, ഹനുമാന്‍ കൈന്‍ഡ്, വിജയരാഘവൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിച്ചത്. റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് കരുണാകരന്‍, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്നാണ്. ‘മായാനദി’ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Related Posts

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ
Crime

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
162
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും
Kerala

‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

September 8, 2026
162
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
338
ഏഷ്യൻ ഗെയിംസ്: സ്വർണ നേട്ടത്തിന് 50 ലക്ഷം; മെഡൽ ജേതാക്കൾക്ക് വൻ പാരിതോഷികവുമായി സർക്കാർ
Kerala

ഏഷ്യൻ ഗെയിംസ്: സ്വർണ നേട്ടത്തിന് 50 ലക്ഷം; മെഡൽ ജേതാക്കൾക്ക് വൻ പാരിതോഷികവുമായി സർക്കാർ

September 8, 2026
19
പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ
Kerala

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

September 8, 2026
167
ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Kerala

ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

September 8, 2026
62
Next Post
ചെസ് ചാംപ്യൻ ഗുകേഷിന് ശിവകാർത്തികേയന്റെ സമ്മാനം, വൈറലായി ചിത്രങ്ങൾ

ചെസ് ചാംപ്യൻ ഗുകേഷിന് ശിവകാർത്തികേയന്റെ സമ്മാനം, വൈറലായി ചിത്രങ്ങൾ

Recent News

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
554
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

September 8, 2026
8
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
4
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

September 8, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025