ചങ്ങരംകുളം:സംസ്ഥാന പാതയോരത്ത് കൂറ്റന്‍ മുള്ളന്‍ പന്നിയെ വാഹനമിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി.ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ തൃശ്ശൂര്‍ റോഡിലെ ട്രാവലര്‍ സ്റ്റാന്റിന് മുന്‍വശത്താണ് സംഭവം.ബുധാനാഴ്ച പുലര്‍ച്ചെയാണ് മുള്ളന്‍പന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയത്.വാഹനം കയറി ഇറങ്ങിയതിനാല്‍ ശരീരഭാഗങ്ങള്‍ പൊട്ടിയ നിലയിലാണ്.15 കിലോളം തൂക്കം വരുന്ന മുള്ളന്‍ പന്നിയാണ് അപകടത്തില്‍ പെട്ടത്.കാട്ടുപന്നികളും മയിലുകളും അടക്കമുള്ള വന്യ ജീവികള്‍ റോഡിലേക്ക് ഇറങ്ങുന്നതും അപകടത്തില്‍ പെടുന്നതും ഇവിടെ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.










