• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചോദ്യം ചെയ്യലിന് ഹാജരായി അല്ലു അർജുൻ, മൂത്രമൊഴിക്കൽ രംഗത്തിൽ നടനെതിരെ കോൺഗ്രസ് നേതാവിന്റെ പരാതി

ckmnews by ckmnews
December 24, 2024
in UPDATES
A A
ചോദ്യം ചെയ്യലിന് ഹാജരായി അല്ലു അർജുൻ, മൂത്രമൊഴിക്കൽ രംഗത്തിൽ നടനെതിരെ കോൺഗ്രസ് നേതാവിന്റെ പരാതി
0
SHARES
137
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുഷ്‌പ 2വിന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിനായി നടൻ അല്ലു അർജുൻ ഹൈദരാബാദ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. രാവിലെ 11 മണിയോടെയാണ് ചിക്കഡ്‌പ്പള്ളി സ്റ്റേഷനിലെത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് അല്ലു അർജുന് കഴിഞ്ഞദിവസം നോട്ടീസ് കൈമാറിയത്. ഡിസംബർ നാലിനാണ് പുഷ്പ 2വിന്റെ പ്രീമിയർ ഷോയുമായി ബന്ധപ്പെട്ട് സന്ധ്യ തിയേറ്ററിൽ തിക്കും തിരക്കും ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശി രേവതിയാണ് (39)​ മരിച്ചത്. തിക്കും തിരക്കും ഉണ്ടാക്കി എന്നാരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്റ് അംഗങ്ങളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13ന് വൈകിട്ടാണ് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെ തന്നെ താരം പുറത്തിറങ്ങിയിരുന്നു.

അതിനിടെ, പുഷ്‌പ 2: ദി റൂളിലെ ഒരു രംഗത്തിന്റെ പേരിൽ നടൻ അല്ലു അർജുൻ, ചിത്രത്തിന്റെ നിർമാതാക്കൾ, സംവിധായകൻ എന്നിവർക്കെതിരെ പൊലീസിൽ പരാതി. കോൺഗ്രസ് നേതാവ് തീൻമാർ മല്ലനയാണ് അല്ലു അർജുൻ, സംവിധായകൻ സുകുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയത്.

പൊലീസ് ഓഫീസർ സ്വിമ്മിംഗ് പൂളിലായിരിക്കെ അല്ലു അർജുൻ അവതരിപ്പിച്ച പുഷ്‌പ എന്ന കഥാപാത്രം അതിൽ മൂത്രമൊഴിക്കുന്ന രംഗമാണ് പരാതിക്ക് ആധാരം. രംഗം അധിക്ഷേപകരവും നിയമപാലകരുടെ അന്തസിനെ അപമാനിക്കുന്നതാണെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

Related Posts

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
9
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
UPDATES

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
55
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.
UPDATES

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
101
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം
UPDATES

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
57
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
UPDATES

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
40
Next Post
ജോർജ് കുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു; ആരാധകർ കാത്തിരുന്ന വെളിപ്പെടുത്തലുമായി മോഹൻലാൽ

ജോർജ് കുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു; ആരാധകർ കാത്തിരുന്ന വെളിപ്പെടുത്തലുമായി മോഹൻലാൽ

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
9
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
363
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
55
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
77
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025