ചങ്ങരംകുളം:ശ്രീ പെരുമ്പാൾ ദേവി ക്ഷേത്രത്തിൽ വർഷം തോറും നടത്തിവരാറുള്ള വിശേഷാൽ നാഗക്കളം മഹോത്സവം ഭക്തിനിർഭരവും വിപുലവുമായ ചടങ്ങുകളോടെ നടന്നു.
രാവിലെ 8.30-ന് ക്ഷേത്രത്തിൽ നാഗങ്ങളുടെ വിശേഷാൽ പൂജയോടെ ചടങ്ങുകൾക്ക് തുടക്കമായി.തുടർന്ന് 9 മണിക്ക് പെരുമ്പാൾ നാഗക്കാവിലും പ്രത്യേക പൂജകൾ നടന്നു.
വൈകുന്നേരം 6 മണിക്ക് നിരവധി ഭക്തജനങ്ങൾ അണിനിരന്ന ഭക്തിനിർഭരമായ താലപ്പൊലി ഘോഷയാത്ര നടന്നു. തുടർന്ന് പുള്ളുവരുടെ കാർമ്മികത്വത്തിൽ പരമ്പരാഗത രീതിയിലുള്ള നാഗക്കളം പാട്ടും ചടങ്ങുകളും നടന്നു.
ആഘോഷങ്ങളുടെ ഭാഗമായി ഭക്തജനങ്ങൾക്കായി പ്രസാദ ഊട്ടും ഒരുക്കിയിരുന്നു. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും ശ്രീ പെരുമ്പാൾ ദേവി ടെമ്പിൾ ട്രസ്റ്റ് അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകി. നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ഭക്തജനങ്ങൾ മഹോത്സവത്തിൽ പങ്കെടുത്തു.







