• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ക്ഷേമപെൻഷൻ തട്ടിപ്പ്; 18% പലിശയോടെ പണം തിരിച്ചു പിടിക്കും, നടപടി ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്കെതിരെ

ckmnews by ckmnews
December 24, 2024
in UPDATES
A A
ക്ഷേമപെൻഷൻ തട്ടിപ്പ്; 18% പലിശയോടെ പണം തിരിച്ചു പിടിക്കും, നടപടി ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്കെതിരെ
0
SHARES
127
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത ക്ഷേമപെൻഷൻ തട്ടിപ്പിൽ കർശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. അനധികൃതമായി പണം കൈപ്പറ്റിയവരിൽ നിന്ന് 18% പലിശസഹിതം തിരിച്ചു പിടിക്കും.ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃത ക്ഷേമ പെൻഷൻ കൈപ്പറ്റിയവരിൽ ഏറ്റവും കൂടുതൽ പേരുള്ളത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് അനധികൃതമായി ക്ഷേമപെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരിക്കുന്നത്. പട്ടികയിൽ നഴ്സിംഗ് അസിസ്റ്റൻ്റ്, അറ്റൻഡർ, പാർടൈം സ്വീപ്പർ, ക്ലാർക്ക്, ടൈപ്പിസ്റ്റ്, ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് തുടങ്ങിയവരുണ്ട്.കഴിഞ്ഞ ദിവസം ക്ഷേമ പെൻഷൻ വാങ്ങുന്ന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോ​ഗസ്ഥരുടെ പട്ടിക റിപ്പോർട്ടർ സ്പെഷ്യൽ ഇൻവെസ്റ്റി​ഗേഷൻ ടീം പുറത്തുവിട്ടിരുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസർമാർക്ക് ഈ ഉത്തരവ് കൈമാറിയിട്ടും ഇതുവരെ ഒരു നടപടിയും എടുത്തിരുന്നില്ല.ക്ഷേമ പെൻഷൻ വാങ്ങുന്ന മൃഗസംരക്ഷണ വകുപ്പിലെ 74 പേരുടെ വിവരങ്ങളാണ് റിപ്പോട്ടർ പുറത്തുവിട്ടത്. ഈ പേരുകളും പുറത്തുവിടാതെ സർക്കാർ പൂഴ്ത്തിയിരുന്നു. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കാനാണ് നീക്കം നടക്കുന്നത്. ഇവരിൽ ഒരാൾക്കെതിരെയും ഇതുവരെ നടപടി എടുത്തിരുന്നില്ല. ഇവ‍‍‍ർ തട്ടിയ പണവും പലിശയും തിരിച്ചടപ്പിക്കുന്നില്ല. ഇവരിൽ നിന്ന് ആകെ തിരിച്ച് അടപ്പിക്കേണ്ടത് 24,97,116 രൂപയാണ്. ക്രമവിരുദ്ധമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ 74 പേരിൽ 70 പേരും ജോയിൻ്റ് കൗൺസിൽ അംഗങ്ങളാണ്. സിപിഐ മന്ത്രിയാണ് മൃഗസംരക്ഷണ വകുപ്പ് കൈകാര്യം ചെയ്യുന്നത്.പെൻഷൻ തട്ടിയെടുത്തവരിൽ ഭൂരിഭാഗവും വിധവകളാണ്. ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥരും ഈ പട്ടികയിലുണ്ട്. എംപ്ലോയ്മെൻ്റ് എക്സചേഞ്ച് വഴി ജോലി കിട്ടിയവരാണ് ഇത്തരത്തിൽ ക്രമവിരുദ്ധമായി പെൻഷൻ കൈപ്പറ്റിയവരിൽ ഏറെയും.

Related Posts

സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

June 29, 2026
45
ചങ്ങരംകുളം മാട്ടം ടിപ്പു നഗർ അയ്യംകുളം കുഞ്ഞിതുക്കയുടെ മകൻ അയ്യംകുളം അഷറഫ് നിര്യാതനായി
UPDATES

ചങ്ങരംകുളം മാട്ടം ടിപ്പു നഗർ അയ്യംകുളം കുഞ്ഞിതുക്കയുടെ മകൻ അയ്യംകുളം അഷറഫ് നിര്യാതനായി

June 29, 2026
357
എടപ്പാളിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ തിറ-പൂതൻ അനുഷ്ഠാന കല അരങ്ങേറി
UPDATES

എടപ്പാളിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ തിറ-പൂതൻ അനുഷ്ഠാന കല അരങ്ങേറി

June 29, 2026
36
വാര്യർമാരാക്കി’ഓപ്പറേഷൻ തൂഫാൻ’ലഹരി വിപത്തിനെതിരെ കക്കടിപ്പുറം അൽഫലാഹ് സ്കൂളിലെ വിദ്യാർഥികള്‍
UPDATES

വാര്യർമാരാക്കി’ഓപ്പറേഷൻ തൂഫാൻ’ലഹരി വിപത്തിനെതിരെ കക്കടിപ്പുറം അൽഫലാഹ് സ്കൂളിലെ വിദ്യാർഥികള്‍

June 29, 2026
76
ഡിവൈഎഫ്ഐ മൂക്കുതലയിൽ വിജയമേള സംഘടിപ്പിച്ചു
UPDATES

ഡിവൈഎഫ്ഐ മൂക്കുതലയിൽ വിജയമേള സംഘടിപ്പിച്ചു

June 29, 2026
48
വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓർഫൻ കെയർ വിജയോത്സവം’സംഘടിപ്പിച്ചു
UPDATES

വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓർഫൻ കെയർ വിജയോത്സവം’സംഘടിപ്പിച്ചു

June 29, 2026
36
Next Post
പുതുവര്‍ഷത്തിലും ത്രില്ലടിപ്പിക്കാന്‍ ആസിഫ് അലി; ‘രേഖാചിത്രം’ ജനുവരിയില്‍, ട്രെയ്‍ലര്‍ എത്തി’

പുതുവര്‍ഷത്തിലും ത്രില്ലടിപ്പിക്കാന്‍ ആസിഫ് അലി; 'രേഖാചിത്രം' ജനുവരിയില്‍, ട്രെയ്‍ലര്‍ എത്തി'

Recent News

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

June 29, 2026
3
തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ വിദ്യാർഥിനി മരിച്ചു

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ വിദ്യാർഥിനി മരിച്ചു

June 29, 2026
92
പിഎം ശ്രീ; പിന്മാറാൻ കേരളത്തിന് ആകില്ല, കേന്ദ്രത്തിനേ കഴിയൂ; 2000 കോടി നഷ്ടം വരും-എൻ ഷംസുദ്ദീൻ

പിഎം ശ്രീ; പിന്മാറാൻ കേരളത്തിന് ആകില്ല, കേന്ദ്രത്തിനേ കഴിയൂ; 2000 കോടി നഷ്ടം വരും-എൻ ഷംസുദ്ദീൻ

June 29, 2026
23
ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഗൈഡിന്റെ മൃതദേഹം കണ്ടെത്തി; അപകടം രണ്ടുപേരെ രക്ഷപ്പെടുത്തുന്നതിനിടെ

ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഗൈഡിന്റെ മൃതദേഹം കണ്ടെത്തി; അപകടം രണ്ടുപേരെ രക്ഷപ്പെടുത്തുന്നതിനിടെ

June 29, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025