പത്തനംതിട്ട: ജീപ്പിൽ പ്രസവിച്ച ആദിവാസി യുവതിയേയും കുഞ്ഞിനേയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. പത്തനംതിട്ട ആവണിപ്പാറ ആദിവാസി ഗിരിജൻ സങ്കേതത്തിലെ സജിതയാണ് ജീപ്പിൽ പ്രസവിച്ചത്. കോന്നിയിലേയ്ക്കുള്ള യാത്രാ മധ്യേ വനത്തിൽ വെച്ചാണ് യുവതി ജീപ്പിൽ പ്രസവിച്ചത്. പിന്നീട് സംഭവ സ്ഥലത്തേയ്ക്ക് എത്തിച്ച ആംബുലൻസിലാണ് യുവതിയെ ആശുപത്രിയിലേയ്ക്ക് എത്തിച്ചത്.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായാണ് സജിതയെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സ് സജീത. എംബിബിഎസിന് പഠിക്കുന്ന സജീതയുടെ മകൾ ബസീന ആബുംലൻസിൽ ഉണ്ടായിരുന്നതും സഹായകമായി.







