• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ശബരിമലയിലേക്ക് രൂപമാറ്റം വരുത്തി അലങ്കരിച്ച വാഹനങ്ങളെത്തിയാല്‍ നടപടി; മുന്നറിയിപ്പുമായി വീണ്ടും MVD

ckmnews by ckmnews
December 22, 2024
in UPDATES
A A
ശബരിമലയിലേക്ക് രൂപമാറ്റം വരുത്തി അലങ്കരിച്ച വാഹനങ്ങളെത്തിയാല്‍ നടപടി; മുന്നറിയിപ്പുമായി വീണ്ടും MVD
0
SHARES
77
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല:ശബരിമലയിലേയ്ക്ക് അലങ്കരിച്ച വാഹനങ്ങളിൽ തീർഥാടനത്തിനെത്തുന്നതിനെതിരേ കടുത്ത നടപടികളുമായി മോട്ടോർ വാഹനവകുപ്പ്. രൂപമാറ്റം വരുത്തിയും ക്ഷേത്രങ്ങളുടെ മാതൃകയുൾപ്പെടെ ഘടിപ്പിച്ചും തീർഥാടനത്തിന് എത്തുന്നതിനെതിരേ ബോധവത്കരണവും തുടങ്ങി.അപകടസാധ്യതയുള്ള വനമേഖലയിലെ പാതകളിലൂടെയാണ് ശബരിമല തീർഥാടകർ വരേണ്ടത്. കൊടും വളവുകളും കൊക്കകളും നിറഞ്ഞ പാതയാണിത്. ഇവിടെ അടിസ്ഥാനപരമായ രൂപഘടനയിൽ മാറ്റംവരുത്തി വാഹനങ്ങൾ എത്തുന്നത് വലിയ അപകടങ്ങൾക്കിടയാക്കും.എതിരേവരുന്ന വാഹനങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്ന ഏതൊരു രൂപമാറ്റവും പിഴയീടാക്കാവുന്ന കുറ്റമാണ്. ശബരിമലയിലേക്ക് അലങ്കരിച്ച വാഹനങ്ങളിൽ ഭക്തർ സഞ്ചരിക്കുന്നത് മറ്റുള്ള ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റാനും കാരണമാകും. വലിയശബ്ദത്തിൽ പാട്ടുകൾവെച്ച് വാഹനങ്ങൾ എത്തുന്നതും അപകടകാരണമാകുന്നുണ്ട്. തീവ്രവെളിച്ചമുള്ള ലൈറ്റുകളും മറ്റും ഘടിപ്പിച്ച വാഹനങ്ങളുമായും തീർഥാടകർ എത്തുന്നു. രാത്രിയിൽ ഇത്രയും വെളിച്ചമുള്ള വാഹനങ്ങൾ കടന്നുപോകുന്നത് അപകടത്തിനിടയാക്കും.തീർഥാടനത്തിന്റെ തുടക്കംമുതൽ ഇത് ശ്രദ്ധയിൽപ്പെടുത്തുന്നുണ്ടെങ്കിലും ആരും ഇത് ഗൗരവമായെടുക്കുന്നില്ല. ഇതുവരെ കടുത്തനടപടികൾ കൈക്കൊള്ളാതെ ഉപദേശം നൽകി മടക്കുകയായിരുന്നു. എന്നാൽ കൂടുതൽ ഭക്തർ എത്തുന്ന സമയമായതോടെ, പിഴ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. ഓരോ രൂപമാറ്റത്തിനും 5000 രൂപയാണ് പിഴ.വലിയശബ്ദവും വെളിച്ചവുമുള്ള വാഹനങ്ങൾ വന്യമൃഗങ്ങൾക്കും ശല്യമായേക്കാം. വലിയവാഹനങ്ങളിൽ എത്തുന്ന തീർഥാടകർ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സാധനങ്ങൾ വനമേഖലയിൽ നിക്ഷേപിക്കുന്നത് വന്യമൃഗങ്ങൾക്ക് ദോഷംചെയ്യും. ഇപ്പോൾ ഹരിതസേന ഇത് ശേഖരിക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ബോധവത്കരണത്തിനും മോട്ടോർ വാഹനവകുപ്പ് നടപടി തുടങ്ങി. ശബരിമലയിലേക്ക് എത്തുന്നതിനാൽ കടുത്ത നടപടികൾ ഉണ്ടാകില്ലെന്ന ധാരണയിലാണ് പലരും നിയമം ലംഘിക്കുന്നത്. കഴിഞ്ഞദിവസം രൂപമാറ്റം വരുത്തിയെത്തിയ ഓട്ടോറിക്ഷ, അധികൃതർ കടത്തിവിട്ടില്ല. പിഴയും അടപ്പിച്ചു. ഇവർക്ക് മറ്റൊരു വാഹനത്തിൽ പമ്പയ്ക്ക് പോകേണ്ടിവന്നു.

Related Posts

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു
UPDATES

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

August 13, 2026
1
ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു
UPDATES

ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

August 13, 2026
2
അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,
UPDATES

അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

August 13, 2026
2
കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു
UPDATES

കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

August 13, 2026
2
മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പവിഷ്ണു ക്ഷേത്രസന്നിധിയില്‍ വാവുബലി തർപ്പണം
UPDATES

മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പവിഷ്ണു ക്ഷേത്രസന്നിധിയില്‍ വാവുബലി തർപ്പണം

August 13, 2026
2
ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം ജനകീയ പകാളിത്തത്തോടെ പൂർത്തിയാക്കും .കെ.പി. നൗഷാദലി എം.എൽഎ
UPDATES

ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം ജനകീയ പകാളിത്തത്തോടെ പൂർത്തിയാക്കും .കെ.പി. നൗഷാദലി എം.എൽഎ

August 13, 2026
4
Next Post
കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്

Recent News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

August 13, 2026
1
ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

August 13, 2026
2
അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

August 13, 2026
2
കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

August 13, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025