• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രോഗം പടര്‍ന്നത് ഗൃഹപ്രവേശം നടന്ന വീട്ടില്‍ ഉപയോഗിച്ച കിണര്‍ വെള്ളം വഴി; കളമശ്ശേരിയിലെ മഞ്ഞപ്പിത്ത വ്യാപനത്തില്‍ പി രാജീവ്

ckmnews by ckmnews
December 20, 2024
in Kerala
A A
രോഗം പടര്‍ന്നത് ഗൃഹപ്രവേശം നടന്ന വീട്ടില്‍ ഉപയോഗിച്ച കിണര്‍ വെള്ളം വഴി; കളമശ്ശേരിയിലെ മഞ്ഞപ്പിത്ത വ്യാപനത്തില്‍ പി രാജീവ്
0
SHARES
193
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കളമശേരിയിലെ മഞ്ഞപ്പിത്ത വ്യാപനത്തിന്റെ പ്രഭവകേന്ദ്രം കിണർവെള്ളമെന്ന് മന്ത്രി പി രാജീവ്. ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ വീട്ടിൽ ഉപയോഗിച്ച കിണർ വെള്ളത്തിലൂടെയാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. രോഗ വ്യാപനം കണ്ടെത്തിയ കളമശേരിയിലെ 10,12,13 എന്നീ വാർഡുകളിൽ ക്യാമ്പ് നടത്തും ചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ചില കിണറുകളിലെ വെളളത്തില്‍ ഇ – കോളി ബാക്ടീരയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.പത്താം വാര്‍ഡായ പെരിങ്ങഴയിലും പന്ത്രണ്ടാം വാര്‍ഡായ എച്ച്എംടി കോളനി എസ്റ്റേറ്റിലും പതിമൂന്നാം വാര്‍ഡായ കുറുപ്രയിലും നിരവധിപേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്.നിലവില്‍ ചികിത്സയില്‍ കഴിയുന്ന എച്ച്എംടി കോളനി നിവാസിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പതിനെട്ടോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ നവംബർ മാസം മുതൽ പലയിടങ്ങളിലായി മഞ്ഞപ്പിത്ത ബാധ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഡിസംബർ ആദ്യ ആഴ്ച പിന്നിട്ടതോടെയാണ് രോഗവ്യാപനം ഉണ്ടായത്. 15 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതെന്നും ഒരു മാസത്തിനിടെ 30ലധികം പേർക്ക് രോഗബാധ ഉണ്ടായെന്നുമാണ് ഔദ്യോഗിക കണക്ക്.

Related Posts

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ
Crime

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
177
എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ
Kerala

എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

September 30, 2026
103
ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ
Kerala

ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

September 30, 2026
73
550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
Kerala

550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 30, 2026
8
ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി
Kerala

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

September 30, 2026
10
കൊല്ലം സുധിയുടെ വാഹനാപകട മരണം; കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
Kerala

കൊല്ലം സുധിയുടെ വാഹനാപകട മരണം; കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

September 30, 2026
446
Next Post
മരണപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഗര്‍ഭസ്ഥ ശിശു സഹപാഠിയുടേത് തന്നെ; ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം

മരണപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഗര്‍ഭസ്ഥ ശിശു സഹപാഠിയുടേത് തന്നെ; ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം

Recent News

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

October 1, 2026
14
മാരാർജി ഭവന് നേരെയുണ്ടായ ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി

മാരാർജി ഭവന് നേരെയുണ്ടായ ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി

October 1, 2026
17
മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

October 1, 2026
60
കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല: മുഖ്യമന്ത്രി

കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല: മുഖ്യമന്ത്രി

October 1, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025