ചങ്ങരംകുളം:മാസങ്ങളായി തകര്‍ന്ന് കിടക്കുന്ന ചങ്ങരംകുളം ടൗണിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി ചങ്ങരംകുളത്ത് കണ്ണ് കെട്ടി പ്രതിഷേധിച്ചു.ജലജീവന്‍ പദ്ധതിക്കായി കീറിമുറിച്ച റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാതെ ചങ്ങരംകുളം ടൗണിലെ വ്യാപാരികളെയും യാത്രക്കാരെയും അധികാരികള്‍ പൊടി തീറ്റിക്കുകയാണെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് കണ്ണ് കെട്ടി പ്രതിഷേധിച്ചത്.5 കോടിയുടെ ടൗണ്‍ നവീകരണ പ്രവൃത്തികള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തുടങ്ങി വച്ചിട്ടില്ലെന്നും പൊളിച്ചിട്ട റോഡുകള്‍ ഇനിയും പൂര്‍വ്വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ പ്രക്ഷോപ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത ഡി സി സി പ്രസിഡന്റ് അഡ്വക്കറ്റ് സിദ്ധീഖ് പന്താവൂർ പറഞ്ഞു.ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ ആലംകോട് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് അടാട്ട്,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വക്കറ്റ് സുജീർ കെവി,കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ,നിയോജക മണ്ഡലം പ്രസിഡന്റ് ഇർഷാദ് പള്ളിക്കര ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുഹൈർ എറവറാംകുന്ന്,ഫൈസൽ സ്നേഹനഗർ,സുബൈർ ഉദിനുപറമ്പ്,നസ്റുദ്ധീൻ,യാസിർ.ടിവി,വിദ്യ വിനോദ്
എന്നിവർ പങ്കെടുത്തു