എടപ്പാൾ:പൂക്കരത്തറ കോലളമ്പ് റോഡിന്റെ അറ്റകുറ്റ പണികൾക്ക് മുന്നിട്ടിറങ്ങി നാട്ടുകാർ.വര്‍ഷങ്ങളായി തകര്‍ന്ന് കിടന്ന റോഡിന്റെ നവീകരണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും റോഡ് നവീകരണം വൈകിയതോടെയാണ് ജനങ്ങള്‍ മുന്നിട്ടിറങ്ങി റോഡ് നവീകരിച്ചത്.കാലതാമസം മുന്നിൽ കണ്ട് നാട്ടുകാർ ചേർന്ന് പിരിവെടുത്ത് സാമ്പത്തികം കണ്ടെത്തിയാണ് നവീകരണപ്രവൃത്തി തുടങ്ങിയത്.തകര്‍ന്ന് കിടന്ന ഏകദേശം മൂന്ന് കിലോമീറ്ററോളം ഭാഗത്താണ് നാട്ടുകാരുടെ നേതൃത്വത്തില്‍ അറ്റകുറ്റപണികള്‍ നടത്തി യാത്രായോഗ്യമാക്കിയത്