കുന്നംകുളം
കാണിപ്പയ്യൂരിലെ സ്ഥാപനത്തിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുക്കുകയും കൂടുതൽ പണം ആവശ്യപ്പെട്ട് സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.വെള്ളറക്കാട് ചിറമനേങ്ങാട് സ്വദേശി ജിഷാദ് ( 37)നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.സ്ഥാപന ഉടമ എരുമപ്പെട്ടി സ്വദേശി അബുതാഹിറിന്റെ പരാതിയെ തുടർന്നാണ് പ്രതിയെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന യുവാവ് കമ്പനി അക്കൗണ്ടിൽ നിന്നും തന്റെ അക്കൗണ്ടിലേക്ക് 22 ലക്ഷം രൂപ മാറ്റുകയും. തുടർന്ന് കണക്കിൽ കൃത്രിമം കാണിക്കുകയും പിടിക്കപ്പെട്ടപ്പോൾ കൂടുതൽ തുക നൽകിയില്ലെങ്കിൽ കൃത്രിമം ഇൻകം ടാക്സിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്ഥാപന ഉടമ പരാതിയിൽ പറയുന്നു.യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







