ഫാർമസിസ്റ്റുകൾക്ക് ഫാർമസി കൗൺസിലിൽ നിന്നും ലഭ്യമാവേണ്ട ഗുഡ് സ്റ്റാൻഡിങ്ങ് സർട്ടിഫിക്കറ്റ്,സാധാരണ ഫീസ് 2000 രൂപയും 24 മണിക്കൂറിൽ ലഭിക്കാൻ 3000 രൂപ ഫീസ് ഈടാക്കുന്ന “തത്ക്കാൽ”തുടങ്ങിയ സേവനങ്ങൾ ഒന്ന് മുതൽ രണ്ട് മാസം വരെ കാലതാമസം എടുത്തിട്ടാണ് ഫാർമസിസ്റ്റുകൾക്ക് ലഭിക്കുന്നത്.ഇതുമൂലം വിദേശത്ത് ജോലിയ്ക്ക് ശ്രമിക്കുന്ന നിരവധി ഫാർമസിസ്റ്റുകളാണ് കഷ്ടത അനുഭവിക്കുന്നത്.ഡാറ്റ ഫ്ലോ സർവ്വീസ് അടക്കം ചെയ്യുന്നവർക്ക് കാലതാമസം നേരിടുന്നത് പല ഫാർമസിസ്റ്റുകളുടെയും ജോലിയ്ക്ക് തന്നെ ഭീഷണി ആയിത്തീർന്നിരിക്കുകയാണ്. ഇത് അടിയന്തിരമായി പരിഹരിക്കാനും ഫാർമസിസ്റ്റുകൾക്ക് ലഭ്യമാവേണ്ട സേവനങ്ങൾ സമയ ബന്ധിതമായി ലഭ്യമാവാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.മലപ്പുറം വെസ്റ്റ് സമ്മേളനം കെപിപിഎ സംസ്ഥാന ജനറൽ സെക്രട്ടറി പി.പ്രവീൺ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് സലിം.കെ.വി. അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി അനീഷ് കുറ്റിയിൽ സ്വാഗതം പറഞ്ഞു. സെക്രട്ടേറിയറ്റ് അംഗം ലീന.കെ, മഹേഷ് പള്ളിയാൽതൊടി എന്നിവർ ആശംസ നേർന്നു.പ്രതിനിധി സമ്മേളനം സംഘടനാ സെക്രട്ടറി പി.സുഹൈബ് ഉത്ഘാടനം നിർവ്വഹിച്ചു. ഉണ്ണി പടിക്കൽ നന്ദി പറഞ്ഞു.പുതിയ ഭാരവാഹികൾ അനീഷ് കുറ്റിയിൽ പ്രസിഡന്റ്,സലിം.കെ.വി. സെക്രട്ടറി,അനിൽ കുമാർ.എ.ട്രഷറർ







