• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 26, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

‘വേടന്റെ പാട്ട് സിലബസിൽ വേണ്ടന്ന് വെച്ചതറിയില്ല;എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ബോർഡ് ഓഫ് സ്റ്റഡീസ്’

cntv team by cntv team
July 19, 2025
in Kerala, Latest News
A A
‘വേടന്റെ പാട്ട് സിലബസിൽ വേണ്ടന്ന് വെച്ചതറിയില്ല;എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ബോർഡ് ഓഫ് സ്റ്റഡീസ്’
0
SHARES
82
VIEWS
Share on WhatsappShare on Facebook

കൊച്ചി: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാലയിലെ സിലബസില്‍ നിന്ന് വേണ്ടെന്ന് വെച്ചത് അറിയില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണ്. വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ടാണെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മനുഷ്യന്‍ നേരിടുന്ന പീഡനവും മര്‍ദനവും അരികുവത്കരണവും മനോഹരമായി ആവിഷ്‌കരിച്ചെന്നും വേടന്‍ പ്രായത്തില്‍ കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്ന യുവാവാണെന്നും ബിന്ദു പറഞ്ഞു. വി സിക്ക് തനിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ മറികടക്കാന്‍ ആകില്ലെന്നും അവര്‍ പറഞ്ഞു.സര്‍വകലാശാലയിലെ ബി എ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍ നിന്നും വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ വൈസ് ചാന്‍സലര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയുണ്ടായിരുന്നു. ഇതിലായിരുന്നു മന്ത്രിയുടെ പ്രതികരണം. സര്‍വകലാശാലകളില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു.’സര്‍വകലാശാലകളില്‍ സ്വസ്ഥവും ശാന്തവുമായ അന്തരീക്ഷം വേണം. സ്വതന്ത്രമായ ആശയങ്ങള്‍ക്കുള്ള ഇടമാകണം സര്‍വകലാശാലകള്‍. സംസ്ഥാനത്ത് മാത്രമല്ല രാജ്യമെമ്പാടും പ്രത്യേക ആശയധാരയെ പ്രതിഷ്ഠിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ബഹുസ്വരത, വൈജാത്യങ്ങള്‍, സാമൂഹ്യനീതിബോധം എല്ലാം സര്‍വകലാശാലകളില്‍ ഉറപ്പാക്കണം’, മന്ത്രി പറഞ്ഞു.കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലെത്തിയത് മഞ്ഞുരുക്കത്തിന്റെ സൂചനയാണെന്നും അവര്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ വിശദമായി കാര്യങ്ങള്‍ സംസാരിച്ചെന്നും പ്രശ്‌നങ്ങള്‍ തീരണമെന്ന അഭിപ്രായമാണ് വി സിക്കുള്ളതെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍നടപടികള്‍ക്കായി സിന്‍ഡിക്കേറ്റുമായി സംസാരിക്കുന്നുണ്ടെന്നും ആര്‍ ബിന്ദു പറഞ്ഞു. ‘സിന്‍ഡിക്കേറ്റിന് പറയാനുള്ളതും വി സിക്ക് പറയാനുള്ളതും കേട്ടു. അന്തിമ തീരുമാനം ആയിട്ടില്ല. സിന്‍ഡിക്കേറ്റ് വിളിക്കാമെന്ന് വി സി സമ്മതിച്ചു. വി സിയും സിന്‍ഡിക്കേറ്റും ഒന്നിച്ച് ചര്‍ച്ച ചെയ്യുന്നതാണ് പരിഹാരം. ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുക്കില്ല’, മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.

Related Posts

സ്കൂൾ സമയമാറ്റം: നിലവിൽ തീരുമാനിച്ച സമയക്രമീകരണവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി
Kerala

സ്കൂൾ സമയമാറ്റം: നിലവിൽ തീരുമാനിച്ച സമയക്രമീകരണവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി

July 25, 2025
പാലക്കാട് വടക്കഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് റിമാന്‍ഡില്‍
Kerala

പാലക്കാട് വടക്കഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് റിമാന്‍ഡില്‍

July 25, 2025
മത്സരം കടുക്കുന്നു; ‘അമ്മ’ ഭാരവാഹിയാവാൻ മത്സരരംഗത്ത് 74 പേർ
Kerala

മത്സരം കടുക്കുന്നു; ‘അമ്മ’ ഭാരവാഹിയാവാൻ മത്സരരംഗത്ത് 74 പേർ

July 25, 2025
കാറിൽ MDMA; പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിൽ നിന്ന് യുവാവ് കൊക്കയിലേക്ക് ചാടി
Kerala

കാറിൽ MDMA; പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിൽ നിന്ന് യുവാവ് കൊക്കയിലേക്ക് ചാടി

July 25, 2025
വയനാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം
Kerala

വയനാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

July 25, 2025
ഉച്ചകഴിഞ്ഞ് ഇനി മയ്യത്ത് നമസ്കാരം പാടില്ല; മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം
Gulf News

ഉച്ചകഴിഞ്ഞ് ഇനി മയ്യത്ത് നമസ്കാരം പാടില്ല; മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം

July 25, 2025
Next Post
അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം; അപകടം റോഡിലെ കുഴിയിൽ വീണെന്ന് ആരോപിച്ച് പ്രതിഷേധം

അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം; അപകടം റോഡിലെ കുഴിയിൽ വീണെന്ന് ആരോപിച്ച് പ്രതിഷേധം

Recent News

കരിപ്പൂരിൽ 23.5 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

കരിപ്പൂരിൽ 23.5 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

July 25, 2025
സംസ്ഥാന പാതയിലേക്ക് മരക്കൊമ്പ് ഇടിഞ്ഞ് വീണ് യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

സംസ്ഥാന പാതയിലേക്ക് മരക്കൊമ്പ് ഇടിഞ്ഞ് വീണ് യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

July 25, 2025
കുന്നംകുളം ചൂണ്ടലില്‍ വിനായക ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു’വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് കയറി 5 പേര്‍ക്ക്…

കുന്നംകുളം ചൂണ്ടലില്‍ വിനായക ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു’വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് കയറി 5 പേര്‍ക്ക്…

July 25, 2025
സ്കൂൾ സമയമാറ്റം: നിലവിൽ തീരുമാനിച്ച സമയക്രമീകരണവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റം: നിലവിൽ തീരുമാനിച്ച സമയക്രമീകരണവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി

July 25, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025