സ്കൂൾ സമയമാറ്റത്തിൽ നിലവിൽ തീരുമാനിച്ച സമയക്രമീകരണവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി. അരമണിക്കൂർ നീട്ടാനായിരുന്നു തീരുമാനം. പ്രതിഷേധങ്ങളും പരാതികളും ലഭിച്ചിരുന്നു. പ്രതിഷേധവുമായി മുന്നോട്ടു പോകാൻ വകുപ്പിന് താല്പര്യമില്ല. ഏത് സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് വിശദീകരിച്ചു. എല്ലാ സംഘടനകളുടെയും അഭിപ്രായം കേട്ടു. ഭൂരിപക്ഷം പേരും സർക്കാർ തീരുമാനം അംഗീകരിച്ചുവെന്നും മന്ത്രി വി പറഞ്ഞു.രാവിലെ 15 മിനിറ്റ് വൈകുന്നേരം 15 മിനുട്ട് അങ്ങനെയാണ് സമയമാറ്റം. 10 മണിക്ക് തുടങ്ങേണ്ട ക്ലാസ്സ് 9.45 ന് ആരംഭിക്കും. വിഷയത്തിൽ 5 അംഗ സമിതി പഠനം നടത്തിയിരുന്നു. റിപ്പോർട്ട് അടിസ്ഥാനത്തിൽ ആണ് പുനക്രമീകരണം നടത്തിയത്. നിലവിൽ എടുത്ത സമയക്രമീകരണവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.ഹയർ സെക്കന്ററി പാഠ്യപദ്ധതി പരിഷ്കരണത്തിൽ ജനകീയ ചർച്ചയുടെ സംസ്ഥാന തല ഉത്ഘാടനം ഇന്ന് നടന്നുവെന്നും മന്ത്രി അറിയിച്ചു. എസ്.സിഇആർടിയുടെ 80 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് ആദ്യം പരിഷ്കരിക്കുന്നത്. സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി സുപ്രധാന തീരുമാനങ്ങൾ നടപ്പാക്കും.വിദ്യാഭ്യാസ കലണ്ടർ യോഗവും ഇന്ന് നടന്നുവെന്നും മന്ത്രി പറഞ്ഞു