കുന്നംകുളം ചൂണ്ടലിൽ നിയന്ത്രണംവിട്ട സ്വകാര്യബസ് മറിഞ്ഞ് അപകടം.അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വിനായക ബസ് ആണ് അപകടത്തിൽപ്പെട്ടത്.സ്വകാര്യ വ്യക്തിയുടെ വീട്ടുമതിൽ ഇടിച്ചു തകർന്നതിനു ശേഷം മറിയുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റവരെ കുന്നംകുളം നന്മ,കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ആരുടെയും പരിക്ക് ഗുരുതരമല്ല.അപകടത്തിൽ തുടർന്ന് മേഖലയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു വൈദ്യുത പോസ്റ്റുകളും തകർന്നിട്ടുണ്ട്.