ചങ്ങരംകുളം:ഗതാഗത യോഗ്യമല്ലാതെ തകർന്നടിഞ്ഞ ഗ്രാമീണ റോഡുകളും ഭവന രഹിതരായ കുടുംബങ്ങൾക്ക് നൽകാൻ നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയം തുരുമ്പെടുത്ത് നശിക്കുന്നതും ഉൾപ്പടെ ആലംകോട് ഗ്രാമ പഞ്ചായത്ത് തദ്ദേശ ഭരണസമിതിയുടെ ഭരണപരാജയമാണെന്നും, തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം ഇതിനെതിരായി വിധി എഴുതുമെന്ന് ജില്ല കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ.സിദ്ധിഖ് പന്താവൂർ പറഞ്ഞു.ആലംകൊട് ഗ്രാമപഞ്ചായത്ത് 19-ആം വാർഡ് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഒഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഷെറീന ഇസമയിലിനെ 19-ആം വാർഡ് യു ഡി എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഷാനവാസ് വട്ടത്തൂർ, പി ടി അബ്ദുൽ ഖാദർ,രഞ്ജിത്ത് അടാട്ട്, അഷ്‌ഹർ പെരുമുക്ക് തുടങ്ങീ നേതാക്കൾ സംബന്ധിച്ചു.







