വയനാട് വാഴവറ്റ കരിങ്കണ്ണിക്കുന്നിൽ കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പൂവന്നിക്കുംതടത്തിൽ അനൂപ്(37), ഷിനു (35) എന്നിവരാണ് മരിച്ചത്. മൃഗങ്ങളെ തടയാനായി സ്ഥാപിച്ച വൈദ്യുതി വയറിൽ നിന്നാണ് ഷോക്കേറ്റത്. സ്ഥലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥർ പരിശോധന നടത്തി.
കരിങ്കണ്ണിക്കുന്നിൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് അനൂപും ഷിനുവും കോഴിഫാം നടത്തിയിരുന്നത്. നായ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ഇന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു
മൃതദേഹം കൽപ്പറ്റയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇഞ്ചികൃഷി ചെയ്ത് നഷ്ടം സംഭവിച്ചതോടെയാണ് ഇരുവരും വളർത്തു കോഴി കൃഷിയിലേക്ക് മാറിയത്.