ചങ്ങരംകുളം:സൺറൈസ് ഹോസ്പിറ്റൽ നന്നംമുക്ക്,ആലങ്കോട് പഞ്ചായത്തിലെ ജനപ്രധിനിധികൾക്കായി സ്നേഹ സംഗമം സംഘടിപ്പിച്ചു.ചങ്ങരംകുളം ഫുഡ്സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വാർഡ്, ബ്ലോക്ക്, ജില്ലാ മെമ്പർമാരെ പൊന്നാട അണിയിച്ച് ആദരിച്ചു.ഹോസ്പിറ്റലിൻ്റെ വിവിധ പദ്ധതികൾ ഓപ്പറേഷൻ ഹെഡ് വിനോദ് കെ. പിള്ള വിശദീകരിച്ചു.ജനപ്രധിനിധികൾക്കുള്ള പ്രിവിലേജ് കാർഡിൻ്റെ ഉദ്ഘാടനം
ഹോസ്പിറ്റൽ സി.ഒ.ഒ സുമേഷ് ടി. നായർ നിർവഹിച്ചു.നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി രവീന്ദ്രൻ, ആലങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ആസിയ ഇബ്രാഹീം, ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക്, ടി. സത്യൻ, നാഹിർ ആലുങ്ങൽ, അഷ്റഫ് കാട്ടിൽ,അജയ്ഘോഷ്, സുമേഷ് പിടാവനൂർ, റാഷിദ് നെച്ചിക്കൽ,ഓപ്പറേഷൻ മാനേജർ അമൃത് കൃഷ്ണ,പി.ആർ.ഒ സനോജ്, സ്റ്റാഫ് സെക്രട്ടറി ശിവൻ നരണിപ്പുഴ സംസാരിച്ചു.








