• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സിഎ വിദ്യാർഥിനി മിഷേല്‍ ഷാജിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, ഏഴ് വർഷത്തിനിപ്പുറവും നീതിക്കായി പോരാടി കുടുംബം

ckmnews by ckmnews
December 15, 2024
in UPDATES
A A
സിഎ വിദ്യാർഥിനി മിഷേല്‍ ഷാജിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, ഏഴ് വർഷത്തിനിപ്പുറവും നീതിക്കായി പോരാടി കുടുംബം
0
SHARES
671
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിഎ വിദ്യാർഥിനി മിഷേല്‍ ഷാജിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം എഴ് വര്‍ഷത്തിനിപ്പുറവും ദുരൂഹമായി തന്നെ തുടരുന്നു. ആത്മഹത്യയെന്ന് ലോക്കല്‍ പൊലീസ് തീര്‍പ്പ് കല്‍പ്പിച്ച കേസില്‍ നീതിക്കായി മിഷേലിന്‍റെ കുടുംബം ഇന്നും പോരാടുകയാണ്. പിറവം മുളക്കുളം വടക്കേക്കര പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെയും സൈലമ്മയുടെയും മകളായ മിഷേലിനെ 2017 മാര്‍ച്ച്‌ അഞ്ചിനാണ് കാണാതാകുന്നത്. പിറ്റേന്ന് വൈകിട്ട് മൃതദേഹം കൊച്ചി കായലില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് പറഞ്ഞ് പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ല

എന്നാല്‍ മകളുടെ മരണം ആത്മഹത്യയല്ലെന്ന് ഷാജി വര്‍ഗീസും കുടുംബവും തുടക്കം മുതല്‍ പറഞ്ഞിരുന്നു. മിഷേലിന്‍റെ മൃതദേഹത്തില്‍ നിന്ന് തുടങ്ങുന്നു കുടുംബത്തിന്‍റെ സംശയങ്ങള്‍. ശരീരത്തില്‍ ആരോ ബലമായി പിടിച്ചതിന്‍റെ പാടുകള്‍, മുഖത്ത് നഖം ആഴത്തില്‍ ഇറങ്ങിയതിന്‍റെ പാട്, ചുണ്ടുകള്‍ മുറിച്ചതിന്‍റെ പാട്, ഒരു കമ്മല്‍ ചെവിയില്‍ നിന്ന് വലിച്ച്‌ പറച്ച അവസ്ഥയിലായിരുന്നു. വലതു കയ്യില്‍ നാല് വിരല്‍പാടുകള്‍ ആരോ വലിച്ച്‌ പിടിച്ച്‌ അമര്‍ത്തിയ അവസ്ഥയില്‍ കണ്ടു. പക്ഷെ ഇതൊന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നില്ല. ഇതൊക്കെ ആരുടെയോ സമ്മര്‍ദ്ദത്തില്‍ തിരുത്തിയെന്ന് കുടുംബം വിശ്വസിക്കുന്നു.

സംഭവം നടന്നതിന്‍റെ പിറ്റേ ദിവസം ഗോശ്രീ പാലത്തിന്‍റെ ഭാഗത്തേക്ക് മിഷേല്‍ നടന്നു പോകുന്നുവെന്ന തരത്തിലൊരു സിസിടിവി ദൃശ്യം പുറത്തുവന്നു. മിഷേലിനെ പാലത്തിനടുത്ത് കണ്ടെന്ന സാക്ഷിമൊഴിയുമെത്തി. ഇതെല്ലാം വിലയിരുത്തി പാലത്തിന് മുകളില്‍ നിന്ന് കായലിലേക്ക് ചാടി മിഷേല്‍ ജീവനൊടുക്കിയെന്നായിരുന്നു ലോക്കല്‍ പൊലീസിന്‍റെ കണ്ടെത്തല്‍. എന്നാല്‍ ഇത് പാടേ തള്ളിയ കുടുംബം മകള്‍ ജീവനൊടുക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. 2017 മാര്‍ച്ച്‌ 4ന് കലൂര്‍ സെന്‍റാന്‍റണീസ് പള്ളിയിലെത്തി പ്രാര്‍ഥിച്ച്‌ മടങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളിലാണ് മിഷേലിനെ അവസാനമായി ജീവനോടെ കണ്ടത്. പിറ്റേദിവസമാണ് ഐലന്‍ഡിലെ വാര്‍ഫിനോട് ചേര്‍ന്ന് കൊച്ചി കായലില്‍ മിഷേലിന്‍റെ മൃതദേഹം പൊങ്ങിയത്.

പള്ളിയില്‍ നിന്ന് മിഷേല്‍ ഇറങ്ങിയതിന് പിന്നാലെ രണ്ടുപേര്‍ ബൈക്കില്‍ പോകുന്നത് കണ്ടിരുന്നു. ഇവരെ കുറിച്ച്‌ പൊലീസ് അന്വേഷിച്ചില്ല. ദുര്‍ബലമായൊരു സാക്ഷിമൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് മിഷേല്‍ ഗോശ്രീ രണ്ടാം പാലത്തില്‍ നിന്ന് ചാടി മരിച്ചതെന്ന് പൊലീസ് തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നതെന്ന് മിഷേലിന്‍റെ അച്ഛന്‍ പറഞ്ഞു. കുടുംബം ആത്മഹത്യ വാദം തള്ളി രംഗത്തെത്തിയതോടെ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും ആത്മഹത്യക്കപ്പുറം പുതിയതൊന്നും കണ്ടെത്തിയില്ല. മകള്‍ക്ക് നീതി കിട്ടാന്‍ സിബിഐ വരണമെന്നാവശ്യപ്പെട്ട് മരണം നടന്ന് രണ്ടാംവര്‍ഷം കുടുംബം തെരുവിലിറങ്ങി. ജനപ്രതിനിധികളടക്കം പ്രതിഷേധത്തിന് നേതൃത്വം നല്‍കി

എന്നാല്‍ മിഷേലിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കോടതിക്ക് തൃപ്തിയുണ്ടായിരുന്നില്ല. ചിലത് വീണ്ടും അന്വേഷിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ കോടതി ഉത്തരവിട്ടു. മിഷേലിന്‍റെ മരണത്തില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ ക്രോണന്‍ അലക്സാണ്ടറിന്‍റെ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട എസ്‌എംഎസുകള്‍ വീണ്ടെടുക്കാനുള്ള സാധ്യതകള്‍ ഒരിക്കല്‍കൂടി പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. 60 എസ് എസംഎസുകളാണ് മിഷേലിന്‍റെ സുഹൃത്തായ യുവാവ് ഡിലീറ്റ് ചെയ്തത്.

രണ്ടാം ഗോശ്രീ പാലത്തില്‍ നിന്നാണ് മിഷേല്‍ ചാടിയതെന്നതിന് വ്യക്തമായ തെളിവില്ലാത്തതുകൊണ്ട് ഒന്നും രണ്ടും പാലങ്ങളുടെ പരിസരത്ത് പരിശോധന നടത്തണം. രണ്ടിടങ്ങളില്‍ നിന്നുള്ള വെള്ളത്തിന്‍റെ സാംപിളുകളുമെടുത്ത് ഡയറ്റം പരിശോധന നടത്തണം. മൃതദേഹം ഒഴുകി ഐലന്‍ഡിലെ വാര്‍ഫിലെത്തിയെന്ന നിഗമനം ഉറപ്പിക്കാന്‍ വേലിയേറ്റ വേലിയിറക്ക സമയങ്ങളിലെ ടൈഡല്‍ സര്‍ക്കിളുകളുടെ എണ്ണം കണക്കിലെടുത്ത് ഒരിക്കല്‍ കൂടി വിലയിരുത്തണം തുടങ്ങിയവയാണ് കോടതി നിർദ്ദേശിച്ചത്. എന്നാല്‍ ക്രൈംബ്രാഞ്ചിനെ വീണ്ടും എല്‍പ്പിച്ചിട്ട് എന്ത് കാര്യമെന്ന് മിഷേലിന്‍റെ അച്ഛന്‍ ഷാജി വർഗീസ് ചോദിക്കുന്നു

Related Posts

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

October 19, 2026
46
എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പൂജവെപ്പ് നടന്നു
UPDATES

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പൂജവെപ്പ് നടന്നു

October 19, 2026
21
കാലടി ശ്രീ മഹാദേവ ക്ഷേത്ര ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സപാപിച്ചു
UPDATES

കാലടി ശ്രീ മഹാദേവ ക്ഷേത്ര ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സപാപിച്ചു

October 19, 2026
25
മുസ്‌ലിം ലീഗ്”മൺസൂൺ മീറ്റ് “എടപ്പാൾ പഞ്ചായത്ത്‌ തല ഉത്ഘാടനം എടപ്പാൾ അങ്ങാടിയിൽ നടന്നു
UPDATES

മുസ്‌ലിം ലീഗ്”മൺസൂൺ മീറ്റ് “എടപ്പാൾ പഞ്ചായത്ത്‌ തല ഉത്ഘാടനം എടപ്പാൾ അങ്ങാടിയിൽ നടന്നു

October 19, 2026
30
പൂക്കരത്തറയിൽ സൗജന്യ നേത്ര-ഇ.എൻ.ടി ക്യാമ്പ്; കെ പി നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു
UPDATES

പൂക്കരത്തറയിൽ സൗജന്യ നേത്ര-ഇ.എൻ.ടി ക്യാമ്പ്; കെ പി നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു

October 19, 2026
28
തുലാവർഷ മഴ കനക്കുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

തുലാവർഷ മഴ കനക്കുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

October 19, 2026
54
Next Post
കേരളത്തോട് കേന്ദ്രം പകപോക്കുന്നു; കേന്ദ്രനിലപാടിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നുവരണം: മുഖ്യമന്ത്രി

കേരളത്തോട് കേന്ദ്രം പകപോക്കുന്നു; കേന്ദ്രനിലപാടിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നുവരണം: മുഖ്യമന്ത്രി

Recent News

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും; പിന്നീട് ഒരിക്കലും അനുവദിക്കില്ല; ശക്തമായ നിയമ നടപടിയെന്ന് ആഭ്യന്തരമന്ത്രി

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും; പിന്നീട് ഒരിക്കലും അനുവദിക്കില്ല; ശക്തമായ നിയമ നടപടിയെന്ന് ആഭ്യന്തരമന്ത്രി

October 19, 2026
68
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി 1000 രൂപ പിഴ; വിജ്ഞാപനവുമായി ഇന്ത്യൻ റെയിൽവേ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി 1000 രൂപ പിഴ; വിജ്ഞാപനവുമായി ഇന്ത്യൻ റെയിൽവേ

October 19, 2026
30
വിവാദ പ്രസ്താവനകള്‍ ആര്‍ക്കും ചേര്‍ന്നതല്ല, നേതാക്കള്‍ പരസ്യ പ്രസ്താനവകള്‍ ഒഴിവാക്കണം: സണ്ണി ജോസഫ്

വിവാദ പ്രസ്താവനകള്‍ ആര്‍ക്കും ചേര്‍ന്നതല്ല, നേതാക്കള്‍ പരസ്യ പ്രസ്താനവകള്‍ ഒഴിവാക്കണം: സണ്ണി ജോസഫ്

October 19, 2026
14
കളിസ്ഥലമില്ലാത്ത പരിമിതി മറികടന്ന് സുവർണനേട്ടം; സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ വട്ടംകുളം ഐഎച്ച്ആർഡി സ്കൂളിന് ഒന്നാം സ്ഥാനം

കളിസ്ഥലമില്ലാത്ത പരിമിതി മറികടന്ന് സുവർണനേട്ടം; സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ വട്ടംകുളം ഐഎച്ച്ആർഡി സ്കൂളിന് ഒന്നാം സ്ഥാനം

October 19, 2026
71
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025