• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ ഓൺലൈൻ ക്ലാസിനിടെ അശ്ലീല പരാമർശം’; ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിന് പിന്നാലെ വീണ്ടും കുടുങ്ങി എം എസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ

ckmnews by ckmnews
December 15, 2024
in Kerala
A A
‘ ഓൺലൈൻ ക്ലാസിനിടെ അശ്ലീല പരാമർശം’; ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിന് പിന്നാലെ വീണ്ടും കുടുങ്ങി എം എസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ
0
SHARES
309
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തിന് പിന്നാലെ എം എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിനെതിരെ മറ്റൊരു പരാതി. വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസിൽ അശ്ലീല പരാമർശങ്ങൾ ഉൾപ്പെട്ടതിനെതിരെയാണ് പരാതി. ക്ലാസുകളുടെ ഉള്ളടക്കം പരിശോധിച്ച് കേസെടുക്കണമെന്നാണ് ആവശ്യം. എഐവൈഎഫ് കൊടുവള്ളി മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. കോഴിക്കോട് കൊടുവള്ളി ആസ്ഥാനമായിട്ടുള്ള എം എസ് സൊല്യൂഷന്‍ യൂട്യൂബ് ചാനലിന്‍റെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അടങ്ങിയതായാണ് പരാതി. ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലെ ഫാന്‍ പേജുകളിലും അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്ലാസുകളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതില്‍ പ്രതിഷേധവുമായി എഐവൈഎഫ് രംഗത്തെത്തി. ക്ലാസുകളുടെ ദൃശ്യങ്ങള്‍ സഹിതമാണ് എഐവൈഎഫ് പരാതി നൽകിയത്. അതിനിടെ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം എസ് സൊല്യൂഷന്‍സിനെതിരെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകരിലേക്കും ട്യൂഷൻ സെൻററുകളിൽ ഇപ്പോഴും ക്ലാസെടുക്കുന്ന സർക്കാർ സ്കൂളുകളിലെ അധ്യാപകരിലേക്കുമാണ് സംശയം നീളുന്നത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി ജി പിക്ക് പരാതി നൽകിയത്. സ്ഥാപനത്തിന്‍റെ കൊടുവള്ളിയിലെ ഓഫീസ് അടച്ചിരിക്കുകയാണ്. ഏതന്വേഷണവുമായും സഹകരിക്കാമെന്ന് സ്ഥാപനത്തിന‍്റെ സി ഇ ഓ ഷുഹൈബ് ഇന്നലെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയിരുന്നു. പക്ഷേ ഇന്നലെ മുതല്‍ ഫോണില്‍ ലഭ്യമല്ല.

Related Posts

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ
Kerala

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

August 29, 2026
50
സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍
Crime

സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍

August 29, 2026
339
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
Kerala

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

August 29, 2026
1.8k
ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി
Crime

ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി

August 29, 2026
55
തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്
Kerala

തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്

August 29, 2026
361
അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ
Kerala

അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ

August 29, 2026
220
Next Post
എറവറാംകുന്ന് മേഖലയിൽ രൂക്ഷമായ കാട്ടുപന്നിയുടെ ആക്രമണത്തിൽ വൻകൃഷിനാശം

എറവറാംകുന്ന് മേഖലയിൽ രൂക്ഷമായ കാട്ടുപന്നിയുടെ ആക്രമണത്തിൽ വൻകൃഷിനാശം

Recent News

ഇന്‍സ്റ്റഗ്രാം സൗഹൃദം’ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ

ഇന്‍സ്റ്റഗ്രാം സൗഹൃദം’ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ

August 29, 2026
201
കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

August 29, 2026
53
ഓപ്പറേഷൻ തൂഫാൻ: മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട, 12 കോടിയുടെ മയക്കുമരുന്ന് പിടികൂടി; 3 പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ: മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട, 12 കോടിയുടെ മയക്കുമരുന്ന് പിടികൂടി; 3 പേർ പിടിയിൽ

August 29, 2026
10
ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത്ഏഴിക്കോട് ഉഷ നിര്യാതയായി

ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത്ഏഴിക്കോട് ഉഷ നിര്യാതയായി

August 29, 2026
330
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025