• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോവളത്തെ സ്പായിൽ പതിനാറുകാരി നേരിട്ടത് ക്രൂര പീഡനം; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

ckmnews by ckmnews
October 19, 2026
in Kerala
A A
കോവളത്തെ സ്പായിൽ പതിനാറുകാരി നേരിട്ടത് ക്രൂര പീഡനം; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ആന്ധ്രാപ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെ കോവളത്തെ വിവിധ സ്പാകളിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ ആണ് നടപടി സ്വീകരിച്ചത്. അതീവ ഗൗരവകരമായ സംഭവമാണിതെന്നും പെൺകുട്ടിക്ക് കൗൺസിലിങ് നൽകുമെന്നും കമ്മിഷൻ അറിയിച്ചിട്ടുണ്ട്.

പെൺകുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി ബന്ധുക്കൾ നൽകിയ പരാതിയിലാണ് കോവളം പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാട്ടാക്കടയിൽനിന്നു പെൺകുട്ടിയെയും യുവാവിനെയും കോവളം പോലീസ് പിടികൂടിയത്. പിന്നീട്, പെൺകുട്ടിയെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും അവിടെ നടത്തിയ കൗൺസിലിങ്ങിൽ താൻ പീഡനത്തിനിരയായ വിവരം പെൺകുട്ടി അറിയിക്കുകയുമായിരുന്നു.

പെൺകുട്ടിയെ ഒരു വർഷം മുമ്പാണ് കോവളത്ത് എത്തിച്ചത്. അച്ഛനും അമ്മയും മരിച്ചുപോയതിനെ തുടർന്ന് ജോലിക്കെത്തിയതാണ് എന്നു പറഞ്ഞാണ് അമ്മയുടെ സഹോദരി നാഗലക്ഷ്മിയും ഇവരുടെ ആൺസുഹൃത്ത് ഗോപിയും ചേർന്ന് കുട്ടിയെ കോവളത്തെത്തിച്ചത്. തുടർന്ന് പ്രതികളുടെ സ്പാകളിലും മറ്റിടങ്ങളിലും എത്തിച്ച് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയിരുന്നു. ഒരുവർഷത്തോളം പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്.

പീഡനം സഹിക്കവെയ്യാതെ, സ്പായിൽ തന്നെയുള്ള ആൺസുഹൃത്തായ കാട്ടാക്കട സ്വദേശിയോടൊപ്പം പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ കാണാതായതോടെ നാഗലക്ഷ്മിയും ഗോപിയും കോവളം പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്പായിലെ ജീവനക്കാരായ സജിത്ത് കുമാർ, നിഷാന്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. പെൺകുട്ടി മറ്റ് ആരോടെങ്കിലും പീഡനത്തിനോ ചൂഷണത്തിനോ ഇരയായിട്ടുണ്ടോ എന്നതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Related Posts

സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ സർക്കുലർ; സ്റ്റോക്ക് വിവരങ്ങൾ ഒ.പി. ഡോക്ടർമാർക്ക് നൽകണം
Kerala

സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ സർക്കുലർ; സ്റ്റോക്ക് വിവരങ്ങൾ ഒ.പി. ഡോക്ടർമാർക്ക് നൽകണം

October 19, 2026
6
യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30 ന് മുൻപ് പ്രഖ്യാപിക്കും
Kerala

യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30 ന് മുൻപ് പ്രഖ്യാപിക്കും

October 19, 2026
1
വിദ്യാരംഭത്തിന്റെ ഭാഗമായി തുഞ്ചൻ കലോത്സവത്തിൽ ആലങ്കോട് കലാനികുഞ്ചത്തിന്റെ നൃത്താഞ്ജലി
Kerala

വിദ്യാരംഭത്തിന്റെ ഭാഗമായി തുഞ്ചൻ കലോത്സവത്തിൽ ആലങ്കോട് കലാനികുഞ്ചത്തിന്റെ നൃത്താഞ്ജലി

October 19, 2026
71
തൃശൂരിൽ ട്രെയിൻ ടിക്കറ്റുകൾ അനധികൃതമായി ശേഖരിച്ച് അധികവിലയ്ക്ക് വിറ്റ അസം സ്വദേശികൾ പിടിയിൽ
Kerala

തൃശൂരിൽ ട്രെയിൻ ടിക്കറ്റുകൾ അനധികൃതമായി ശേഖരിച്ച് അധികവിലയ്ക്ക് വിറ്റ അസം സ്വദേശികൾ പിടിയിൽ

October 19, 2026
43
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

October 19, 2026
35
അനധികൃത സ്പാകൾക്ക് പൂട്ടിടാൻ ‘ഓപ്പറേഷൻ സ്പാ’: പെൺകുട്ടികളെ ചൂഷണം ചെയ്താൽ കർശന നടപടിയെന്ന് ആഭ്യന്തരമന്ത്രി
Kerala

അനധികൃത സ്പാകൾക്ക് പൂട്ടിടാൻ ‘ഓപ്പറേഷൻ സ്പാ’: പെൺകുട്ടികളെ ചൂഷണം ചെയ്താൽ കർശന നടപടിയെന്ന് ആഭ്യന്തരമന്ത്രി

October 19, 2026
24
Next Post
സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ സർക്കുലർ; സ്റ്റോക്ക് വിവരങ്ങൾ ഒ.പി. ഡോക്ടർമാർക്ക് നൽകണം

സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ സർക്കുലർ; സ്റ്റോക്ക് വിവരങ്ങൾ ഒ.പി. ഡോക്ടർമാർക്ക് നൽകണം

Recent News

സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ സർക്കുലർ; സ്റ്റോക്ക് വിവരങ്ങൾ ഒ.പി. ഡോക്ടർമാർക്ക് നൽകണം

സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ സർക്കുലർ; സ്റ്റോക്ക് വിവരങ്ങൾ ഒ.പി. ഡോക്ടർമാർക്ക് നൽകണം

October 19, 2026
6
കോവളത്തെ സ്പായിൽ പതിനാറുകാരി നേരിട്ടത് ക്രൂര പീഡനം; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

കോവളത്തെ സ്പായിൽ പതിനാറുകാരി നേരിട്ടത് ക്രൂര പീഡനം; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

October 19, 2026
73
യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30 ന് മുൻപ് പ്രഖ്യാപിക്കും

യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30 ന് മുൻപ് പ്രഖ്യാപിക്കും

October 19, 2026
1
വിദ്യാരംഭത്തിന്റെ ഭാഗമായി തുഞ്ചൻ കലോത്സവത്തിൽ ആലങ്കോട് കലാനികുഞ്ചത്തിന്റെ നൃത്താഞ്ജലി

വിദ്യാരംഭത്തിന്റെ ഭാഗമായി തുഞ്ചൻ കലോത്സവത്തിൽ ആലങ്കോട് കലാനികുഞ്ചത്തിന്റെ നൃത്താഞ്ജലി

October 19, 2026
71
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025