• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

സഹോദരങ്ങളെ കാണാൻ പോയതിന് ഭാര്യയുടെ കഴുത്തിൽ വെട്ടുകത്തിവെച്ച് ഭീഷണി, മർദനം; ഭർത്താവ് അറസ്റ്റിൽ

ckmnews by ckmnews
December 14, 2024
in Crime
A A
സഹോദരങ്ങളെ കാണാൻ പോയതിന് ഭാര്യയുടെ കഴുത്തിൽ വെട്ടുകത്തിവെച്ച് ഭീഷണി, മർദനം; ഭർത്താവ് അറസ്റ്റിൽ
0
SHARES
451
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ: സഹോദരങ്ങളെ കാണാനായി സ്വന്തം വീട്ടിൽ പോയതിന് ഭാര്യയുടെ കഴുത്തിൽ വെട്ടുകത്തിവെച്ച് വധഭീഷണി മുഴക്കിയ ഭർത്താവിനെ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. ആലിശ്ശേരി വാർഡിൽ ചിറയിൽവീട്ടിൽ നസീർ (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കൂലിപ്പണിക്കാരിയായ നസീറിന്റെ ഭാര്യ ഷക്കീല രാവിലെ ജോലിക്കു പോകുമ്പോൾ മകനോട് ചേർത്തലയിലുള്ള വീട്ടിൽപ്പോയി സഹോദരങ്ങളെ കണ്ടതിനുശേഷമേ തിരിച്ചെത്തുകയുള്ളൂവെന്നു പറഞ്ഞിരുന്നു. ഇത് നസീർ കേട്ടിരുന്നു. വൈകീട്ട് നിർമാണജോലിക്കുശേഷം മദ്യപിച്ചെത്തിയ നസീർ, വെട്ടുകത്തിയെടുത്ത് ഭാര്യയുടെ കഴുത്തിൽവെച്ച് അമർത്തുകയും അസഭ്യംപറഞ്ഞുകൊണ്ട് വെട്ടുകത്തിയുടെ പിൻഭാഗംകൊണ്ട് മുഖത്തും മുതുകിലും മർദിക്കുകയും ചെയ്തു. തുടർന്നിവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. സംഭവത്തിനുശേഷം നഗരത്തിന്റെ പലയിടങ്ങളിലായി ഒളിച്ചുനടക്കുകയായിരുന്നു നസീർ. സൗത്ത് പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ. കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡുചെയ്തു.

Related Posts

16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു
Crime

16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

June 13, 2026
943
മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു
Crime

മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു

June 12, 2026
274
കഞ്ചാവ് കടത്ത്: മുൻ ‘മിസ്സ് കേരള’ മത്സരാർത്ഥി മുംബൈയിൽ അറസ്റ്റിൽ; പിടിച്ചെടുത്തത് 11.82 കോടിയുടെ ലഹരിമരുന്ന്
Crime

കഞ്ചാവ് കടത്ത്: മുൻ ‘മിസ്സ് കേരള’ മത്സരാർത്ഥി മുംബൈയിൽ അറസ്റ്റിൽ; പിടിച്ചെടുത്തത് 11.82 കോടിയുടെ ലഹരിമരുന്ന്

June 12, 2026
462
ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കാസര്‍കോട് 25കാരിക്കെതിരെ കേസ്
Crime

ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കാസര്‍കോട് 25കാരിക്കെതിരെ കേസ്

June 12, 2026
85
കുന്നംകുളം കേച്ചേരി കല്ലട ബാറിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു
Crime

കുന്നംകുളം കേച്ചേരി കല്ലട ബാറിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 11, 2026
533
‘ഖനിയില്‍ നിന്ന് നേരിട്ട് സ്വര്‍ണക്കട്ടികള്‍ കൊണ്ടുവന്ന് തരും’; തട്ടിപ്പ് നടത്തിയ ‘കെജിഎഫ് സ്വാമി’ തൃശ്ശൂരിൽ അറസ്റ്റില്‍
Crime

‘ഖനിയില്‍ നിന്ന് നേരിട്ട് സ്വര്‍ണക്കട്ടികള്‍ കൊണ്ടുവന്ന് തരും’; തട്ടിപ്പ് നടത്തിയ ‘കെജിഎഫ് സ്വാമി’ തൃശ്ശൂരിൽ അറസ്റ്റില്‍

June 11, 2026
239
Next Post
പനയംപാടത്ത് ഡിവൈഡര്‍ സ്ഥാപിക്കും; സ്ഥിരപരിഹാരം വേണം: ഗതാഗതമന്ത്രി

പനയംപാടത്ത് ഡിവൈഡര്‍ സ്ഥാപിക്കും; സ്ഥിരപരിഹാരം വേണം: ഗതാഗതമന്ത്രി

Recent News

അടൂരിൽ KSRTC ജീവനക്കാരൻ സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി

അടൂരിൽ KSRTC ജീവനക്കാരൻ സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി

June 15, 2026
2
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട്ട് മരിച്ചത് ഏഴ് വയസുകാരന്‍

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട്ട് മരിച്ചത് ഏഴ് വയസുകാരന്‍

June 15, 2026
1
‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

June 15, 2026
46
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

June 15, 2026
61
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025