• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, May 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊലീസിന് ഇന്ന് ജനസൗഹൃദത്തിന്‍റെ മുഖം’; വർഗീയ സംഘർഷമില്ലാത്ത നാടായി കേരളത്തെ മാറ്റിയതിൽ പൊലീസിനും പങ്ക്: മുഖ്യമന്ത്രി

ckmnews by ckmnews
December 14, 2024
in UPDATES
A A
പൊലീസിന് ഇന്ന് ജനസൗഹൃദത്തിന്‍റെ മുഖം’; വർഗീയ സംഘർഷമില്ലാത്ത നാടായി കേരളത്തെ മാറ്റിയതിൽ പൊലീസിനും പങ്ക്: മുഖ്യമന്ത്രി
0
SHARES
22
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊലീസിന് ഇരുണ്ട കാലത്തിന്‍റെ ഒരു ചരിത്രമുണ്ടായിരുന്നെന്നും എന്നാൽ ഇന്ന് കേരളാ പൊലീസ് എന്നത് ജനസൗഹൃദത്തിന്‍റെ മുഖമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പോലീസ് അക്കാഡമിയിൽ, 31 എ ബാച്ച് സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് ആളുകളെ തല്ലാനുള്ള സംവിധാനമാണെന്ന ധാരണ ഒരു കാലത്തുണ്ടായിരുന്നു. പോലീസിന്‍റെ ഈ ഇരുണ്ട മുഖത്തിന് മാറ്റം വരുത്തിയത് സംസ്ഥാനത്തെ ആദ്യ സർക്കാറായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർ ഇപ്പോൾ സേനയുടെ ഭാഗമാകുന്നുണ്ട്. അത് കൊണ്ട് പഴയതിൽ നിന്നും ഭിന്നമായ ഒരു മുഖം ഇപ്പോൾ പൊലീസിനുണ്ട്. എന്നാൽ, തെറ്റായ വഴിക്ക് സഞ്ചരിക്കുന്ന ചിലർ ഇപ്പോഴുമുണ്ട്. അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ച് വരുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ഇക്കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ജനങ്ങളാണ് യജമാനന്മാർ എന്ന ബോധ്യം ഓരോ ഉദ്യോഗസ്ഥർക്കും ഉണ്ടാകണം. സ്റ്റേഷനിൽ എത്തുന്നവരോട് നല്ല രീതിയിൽ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തെറ്റുകൾക്ക് നേരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ലെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. വർഗീയ തീവ്രവാദ നിലപാടുകളോട് വിട്ടുവീഴ്ച ചെയ്യരുത്. വർഗീയ സംഘർഷമില്ലാത്ത നാടായി കേരളത്തെ മാറ്റിയതിൽ പോലീസിനും പങ്കുണ്ടെന്നും മനുഷ്യത്വം സർവ്വീസിലുടനീളം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മുഖ്യമന്ത്രി ട്രോഫി വിതരണം ചെയ്തു. പോലീസ് മേധാവി ഷേഖ് പർവേശ് സാഹിബ്, പോലീസ് അക്കാഡമി ഡയറക്ടർ എ അക്ബർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു2023 നവംബർ 14 ന് ആരംഭിച്ച് ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കിയാണ് 141 സബ് ഇൻസ്പെക്ടർമാർ സേനയുടെ ഭാഗമായത്. പ്രകൃതിക്ഷോഭങ്ങൾ നേരിടുന്നതിനായി ഡിസാസ്റ്റർ മാനേജ്മെൻറിൽ പ്രത്യേക പരിശീലനം പുതിയ ബാച്ചിന് നൽകി. 60 ബിരുദധാരികൾ , 24 ബിരുദാനന്തര ബിരുദധാരികൾ, കൂടാതെ എംബിഎ 8, എംസിഎ 1, എം ടെക്ക് 6, ബി ടെക്ക് 41, പി എച്ച് ഡി 1 എന്നിങ്ങനെ ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടിയവരാണ് പുതിയ ബാച്ചിലുള്ളത്.

Related Posts

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
UPDATES

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

May 26, 2026
1
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി
UPDATES

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

May 25, 2026
3
‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി
UPDATES

‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി

May 25, 2026
2
‘എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല’കോടതിയില്‍ മൊഴിമാറ്റി പരാതിക്കാരി
UPDATES

‘എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല’കോടതിയില്‍ മൊഴിമാറ്റി പരാതിക്കാരി

May 25, 2026
2
ചങ്ങരംകുളത്തുകാര്‍ ചോദിക്കുന്നു എംഎല്‍എ നാട്ടിലുണ്ടോ..ന്ന് നന്ദി പറയാന്‍ പോലും എത്തിയില്ല ‘പ്രവര്‍ത്തകരിലും അമര്‍ഷം
UPDATES

ചങ്ങരംകുളത്തുകാര്‍ ചോദിക്കുന്നു എംഎല്‍എ നാട്ടിലുണ്ടോ..ന്ന് നന്ദി പറയാന്‍ പോലും എത്തിയില്ല ‘പ്രവര്‍ത്തകരിലും അമര്‍ഷം

May 25, 2026
914
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളിൽ യെല്ലോ അലർട്ട്

May 25, 2026
41
Next Post
ഏറ്റവും സൗഹൃദമുള്ള രാജ്യം എന്ന പദവിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കി സ്വിറ്റ്‌സര്‍ലാന്‍ഡ്; കാരണം ഇത്

ഏറ്റവും സൗഹൃദമുള്ള രാജ്യം എന്ന പദവിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കി സ്വിറ്റ്‌സര്‍ലാന്‍ഡ്; കാരണം ഇത്

Recent News

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

May 26, 2026
1
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

May 25, 2026
3
‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി

‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി

May 25, 2026
2
‘എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല’കോടതിയില്‍ മൊഴിമാറ്റി പരാതിക്കാരി

‘എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല’കോടതിയില്‍ മൊഴിമാറ്റി പരാതിക്കാരി

May 25, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025