• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ശബരിമലയിൽ ദിലീപിന്റെ VIP ദർശനം; ആരാണ് ഭക്തരെ തടയാൻ അധികാരം നൽകിയത്, സോപാനത്ത് ആർക്കും പ്രത്യേക പരിഗണന വേണ്ട, ഹൈക്കോടതി

ckmnews by ckmnews
December 12, 2024
in UPDATES
A A
ശബരിമലയിൽ ദിലീപിന്റെ VIP ദർശനം; ആരാണ് ഭക്തരെ തടയാൻ അധികാരം നൽകിയത്, സോപാനത്ത് ആർക്കും പ്രത്യേക പരിഗണന വേണ്ട, ഹൈക്കോടതി
0
SHARES
129
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമലയിൽ ദിലീപിന്റെ VIP ദർശനം ഗൗരവകരമായതെന്ന് ഹൈക്കോടതി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്ന് കോടതി ആരാഞ്ഞു. സോപാനത്തിനു മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ദിലീപിന് ദർശനം നടത്തുന്നതിനായി മറ്റുള്ള ഭക്തരെ തടഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചു.ദർശനം നടത്തുന്ന സമയത്തെ ദൃശ്യങ്ങൾ കോടതി തുറന്ന കോടതിയിൽ പരിശോധിക്കുകയുണ്ടായി. ഒന്നാം നിരയിലെ എല്ലാ ആളുകളെയും തടഞ്ഞുവെന്നും ആരാണ് ഭക്തരെ തടയാൻ അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. ശബരിമല സോപാനത്ത് ആർക്കും പ്രത്യേക പരിഗണന വേണ്ട. ദേവസ്വം ബോർഡും, പൊലീസും ഇക്കാര്യം ഉറപ്പുവരുത്തണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് കോടതി താക്കീത് നൽകി. വിഷയം നാളെ വീണ്ടും പരിഗണിക്കും.എന്നാൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ദേവസ്വം ഗാർഡുകൾ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കി.വിഷയത്തിൽ നേരത്തെ ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.ദിലീപിനൊപ്പം നടിയെ ആക്രമിച്ച കേസിലെ കൂട്ടുപ്രതി ശരത്തും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമാണ് വിഐപി ദര്‍ശനം നേടിയത്. ഇതിൽ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറും ശബരിമല സ്‌പെഷല്‍ കമ്മിഷണറും വിശദീകരണം നൽകിയിരുന്നു. സന്നിധാനത്ത് ഹരിവരാസനം പാടുന്ന സമയത്ത് പത്ത് മിനുട്ടിലേറെ മുന്‍നിരയില്‍ നിന്നാണ് ദിലീപും വിവാദ സംഘാംഗങ്ങളും ദര്‍ശനം തേടിയത്. ഇത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസം സൃഷ്ടിച്ചുവെന്നാണ് പരാതി.അതേസമയം, ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് ശബരിമല സ്പെഷ്യൽ പൊലീസ് ഓഫീസർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്. ദേവസ്വം ഗാർഡുകളാണ് ദിലീപിന് മുൻനിരയിൽ അവസരം ഒരുക്കിയത്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Related Posts

പെരുംകളളന്‍’ തീവെട്ടിബാബു പിടിയിൽ;സംസ്ഥാനത്തെ 14 ജില്ലകളിലും മോഷണം നടത്തി,കേസ് വക്കീലില്ലാതെ സ്വയം വാദിക്കും
UPDATES

പെരുംകളളന്‍’ തീവെട്ടിബാബു പിടിയിൽ;സംസ്ഥാനത്തെ 14 ജില്ലകളിലും മോഷണം നടത്തി,കേസ് വക്കീലില്ലാതെ സ്വയം വാദിക്കും

March 4, 2026
138
വട്ടംകുളം എരുവപ്രയില്‍ താമസിച്ചിരുന്ന പള്ളങ്ങാട്ടിൽ രമണൻ നിര്യാതനായി
UPDATES

വട്ടംകുളം എരുവപ്രയില്‍ താമസിച്ചിരുന്ന പള്ളങ്ങാട്ടിൽ രമണൻ നിര്യാതനായി

March 4, 2026
134
അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാകും, മലയാള മാധ്യമങ്ങള്‍ അഗ്രസീവാകുന്നതെന്തിനെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചോദിച്ചു’: യൂസഫലി
UPDATES

അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാകും, മലയാള മാധ്യമങ്ങള്‍ അഗ്രസീവാകുന്നതെന്തിനെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചോദിച്ചു’: യൂസഫലി

March 4, 2026
116
തിരൂരിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയില്‍
UPDATES

തിരൂരിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയില്‍

March 4, 2026
169
അമേരിക്ക​-ഇസ്രയേൽ ആക്രമണം തുടർന്നാൽ മധ്യപൂർവേഷ്യയിലെ സാമ്പത്തിക കേന്ദ്രങ്ങൾ ആക്രമിക്കും’ഭീഷണിയുമായി ഇറാൻ
UPDATES

അമേരിക്ക​-ഇസ്രയേൽ ആക്രമണം തുടർന്നാൽ മധ്യപൂർവേഷ്യയിലെ സാമ്പത്തിക കേന്ദ്രങ്ങൾ ആക്രമിക്കും’ഭീഷണിയുമായി ഇറാൻ

March 4, 2026
80
മുണ്ടക്കൈ-ചൂരൽമല ദുരന്തം: CMRDFലേക്ക് കൂടുതൽ പണം നൽകിയത് ജലീൽ; പണം നല്‍കിയ എംപിമാരുടെ പട്ടികയും പുറത്ത്
UPDATES

മുണ്ടക്കൈ-ചൂരൽമല ദുരന്തം: CMRDFലേക്ക് കൂടുതൽ പണം നൽകിയത് ജലീൽ; പണം നല്‍കിയ എംപിമാരുടെ പട്ടികയും പുറത്ത്

March 3, 2026
270
Next Post
വൈക്കത്തെ തന്തൈ പെരിയാർ സ്മാരകം മുഖ്യമന്ത്രിമാർ ഉദ്ഘാടനം ചെയ്തു

വൈക്കത്തെ തന്തൈ പെരിയാർ സ്മാരകം മുഖ്യമന്ത്രിമാർ ഉദ്ഘാടനം ചെയ്തു

Recent News

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ്

March 4, 2026
1
സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു; വാങ്ങാന്‍ സുവര്‍ണാവസരം

സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു; വാങ്ങാന്‍ സുവര്‍ണാവസരം

March 4, 2026
359
പ്രശ്നപരിഹാരത്തിനെത്തി സൗഹൃദം,പൂജാരിയുടെ വീട്ടിൽനിന്ന്‌ 12 പവൻ മോഷ്ടിച്ചുവിറ്റു, 26കാരി അറസ്റ്റിൽ

പ്രശ്നപരിഹാരത്തിനെത്തി സൗഹൃദം,പൂജാരിയുടെ വീട്ടിൽനിന്ന്‌ 12 പവൻ മോഷ്ടിച്ചുവിറ്റു, 26കാരി അറസ്റ്റിൽ

March 4, 2026
110
എ പത്മകുമാർ പുറത്തേയ്ക്ക്,ദ്വാരപാലക ശില്‍പക്കേസിലും ജാമ്യം

എ പത്മകുമാർ പുറത്തേയ്ക്ക്,ദ്വാരപാലക ശില്‍പക്കേസിലും ജാമ്യം

March 4, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025