മൂക്കുതല ഒലിയിൽ പടിഞ്ഞാക്കര ഹരിദേവൻ്റെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള ധനസമാഹരണത്തിനായി സഹായ സമിതി രൂപീകരിച്ചു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ എം. അജയഘോഷ്, ടി. കോമളം, വി. വിനയകുമാർ, മുസ്തഫ സി.പി എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു. ഹരിദേവൻ്റെ സഹായത്തിനായി ഒ.പി. പ്രവീനെ ചെയർമാനായും പി.വി. ഷൺമുഖനെ കൺവീനറായും കെ.വി. ഉമ്മറിനെ ട്രഷററായും നിയമിച്ചു.ഹരിദേവൻ കഴിഞ്ഞ മൂന്ന് വർഷത്തോളമായി മലങ്കര ഹോസ്പിറ്റലിൽ തുടർച്ചയായി ഡയാലിസിസിന് വിധേയനായി വരുന്നു. ഓട്ടോ ഓടിച്ച് കിട്ടിയ വരുമാനത്തിൽ കുടുംബം ഉപജീവനം നടത്തി വന്ന ഹരിദേവൻ, ശാരീരിക അവശതകളാൽ ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. കുടുംബത്തിന്റെയും ചികിത്സാനുഭവത്തിന്റെയും ചെലവുകൾ ബന്ധുക്കളുടെ സഹായത്തോടെയാണ് ഇപ്പോൾ നിവർത്തിച്ചുകൊണ്ടിരിക്കുന്നത്.ഓപ്പറേഷൻ അനുബന്ധ ചിലവുകൾ വഹിക്കാൻ വലിയ തുക ആവശ്യമായതോടെ, തുക സമാഹരിക്കാൻ സഹായത്തിനായി ഈ കമ്മിറ്റിയേയും ഒരു സംയുക്ത ബാങ്ക് അക്കൗണ്ടിനെയും ആരംഭിച്ചു. ഹരിദേവന്റെ ഭാര്യ ശ്രീമതി റീന.വിയുടെ പേരിൽ ചങ്ങരംകുളം പഞ്ചാബ് നാഷണൽ ബാങ്കിൽ A/C: 9987000100025296, IFSC: PUNB00998700 എന്ന അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്.ഭാരവാഹികൾ, ഹരിദേവൻ്റെ ജീവൻ രക്ഷിക്കാൻ കഴിയാവുന്ന തുക ഈ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച് എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു. വാർത്താ സമ്മേളനത്തിൽ എം. അജയഘോഷ്, കെ.വി. ഉമ്മർ, ഒ.പി. പ്രവീൺ, പി.വി. ഷൺമുഖൻ, പി.എ. അക്ഷയ് എന്നിവർ പങ്കെടുത്തു.