• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മുഖ്യമന്ത്രി മിടുമിടുക്കൻ, പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ സതീശന് പക്വത ഇല്ലായിരുന്നു, ഇപ്പോൾ പക്വത വന്നു: വെള്ളാപ്പള്ളി നടേശൻ

ckmnews by ckmnews
November 26, 2026
in Kerala
A A
മുഖ്യമന്ത്രി മിടുമിടുക്കൻ, പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ സതീശന് പക്വത ഇല്ലായിരുന്നു, ഇപ്പോൾ പക്വത വന്നു: വെള്ളാപ്പള്ളി നടേശൻ
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ: എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ പെട്ടി പൊട്ടിച്ചപ്പോ എതിരാളികൾ പൊട്ടിയെന്ന് പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ. 30 കൊല്ലമായി എന്നെ വേട്ടയാടുന്നു. ചില ആളുകൾ മാറി നിന്ന് വേട്ടയാടുന്നു. ഒരു കേസിൽ പോലും എനിക്കെതിരെ വിധി നേടാൻ ആർക്കും കഴിഞ്ഞിട്ടില്ല. എന്നെ കേസിൽ കുടുക്കാനാണ് ശ്രമം. എന്നെ ടാർഗറ്റ് ചെയ്യുന്നു. മത്സരിപ്പിക്കാതിരിക്കാൻ ശ്രമിച്ചു. 30 കൊല്ലമായി ഇതാണ് നടന്നതെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

മുഖ്യമന്ത്രി മിടുമിടുക്കൻ. എല്ലാവരും ഈ സർട്ടിഫിക്കേറ്റ് കൊടുത്തു കഴിഞ്ഞു. മുന്നണിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാവും. ലീഗിന് സ്ഥാനങ്ങൾ കൂടുതൽ കൊടുത്തോ ഇല്ലയോ എന്ന പരാതിയില്ല. സതീശനോട് പിണക്കമില്ല. പണ്ടും പിണക്കമില്ലയിരുന്നു. പ്രശ്നാധിഷ്ടിതമായി അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. കണച്ചികുളങ്ങരയിൽ വന്നാൽ സ്വീകരിക്കും.

എൻഎസ്എസ് പറഞ്ഞത് അവിടെ കയറി പോകരുതെന്നാണ്. ഞാൻ അങ്ങനൊന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ആയ ശേഷം എന്നെയോ ഞാൻ അങ്ങോട്ടോ വിളിച്ചിട്ടില്ല. എൻഎസ്എസുമായി പിണങ്ങിയതും ഇണങ്ങിയതുമൊക്കെ അവരുടെ കാര്യം.കോൺഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികം. പിന്നീട് അവർ ഒന്നിക്കും. അഭിപ്രായം പറയാൻ നിന്നാൽ പറയുന്നവർ പിന്നീട് ഒറ്റപ്പെടും. പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ വി ഡി സതീശൻ പക്വത ഇല്ലായിരുന്നു. ഇപ്പോൾ പക്വത വന്നു, വരാതെ പറ്റില്ലല്ലോ. അന്ന് പറഞ്ഞതൊക്കെ വിഷയാധിഷ്ടിതമാണ്.

അതേസമയം വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതിയും രംഗത്തെത്തി. നിങ്ങൾ കോടതിയോട് തെറ്റ് ചെയ്യുകയാണ്. 8 കേസുകളിൽ അന്വേഷണം പൂർത്തിയായെന്ന് അറിയിച്ചിരുന്നു. എന്നാൽ ഒരെണ്ണത്തിൽ മാത്രമാണ് അന്തിമ കുറ്റപത്രം നൽകിയത്. അങ്ങനെ വിടാൻ കോടതി ഉദ്ദേശിക്കുന്നില്ല. സാവകാശം അനുവദിച്ചിട്ടും അന്വേഷണ സംഘം എല്ലാ കേസിലും കുറ്റപത്രം നൽകിയില്ല. അന്വേഷണ ഉദ്യോഗസ്ഥനോട്‌ നേരിട്ട് ഹാജരാവാനും കോടതി നിർദേശം നൽകി.

Related Posts

ടീച്ചറായി ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണം തട്ടിയ യുവതി അറസ്റ്റിൽ
Crime

ടീച്ചറായി ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണം തട്ടിയ യുവതി അറസ്റ്റിൽ

November 26, 2026
4
ആർ.എ.സി. ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് റദ്ദായി; റെയിൽവേയ്ക്ക് 25,000 പിഴ
Kerala

ആർ.എ.സി. ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് റദ്ദായി; റെയിൽവേയ്ക്ക് 25,000 പിഴ

November 26, 2026
4
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ
Crime

ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ

November 26, 2026
74
കെഎസ്‌ആർടിസി യാത്രക്കാർക്ക് വമ്പൻ ഓഫർ; ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ക്യാഷ്‌ബാക്ക്, അറിയേണ്ടതെല്ലാം
Kerala

കെഎസ്‌ആർടിസി യാത്രക്കാർക്ക് വമ്പൻ ഓഫർ; ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ക്യാഷ്‌ബാക്ക്, അറിയേണ്ടതെല്ലാം

November 26, 2026
7
വൻ വിലയിടിവിന് പിന്നാലെ കുതിച്ചുകയറി സ്വർണവില
Business

വൻ വിലയിടിവിന് പിന്നാലെ കുതിച്ചുകയറി സ്വർണവില

November 26, 2026
197
മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാൻ പുതിയ സംവിധാനം; നടപടിയുമായി ആരോഗ്യവകുപ്പ്
Kerala

മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാൻ പുതിയ സംവിധാനം; നടപടിയുമായി ആരോഗ്യവകുപ്പ്

November 26, 2026
20
Next Post
ടീച്ചറായി ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണം തട്ടിയ യുവതി അറസ്റ്റിൽ

ടീച്ചറായി ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണം തട്ടിയ യുവതി അറസ്റ്റിൽ

Recent News

പൊന്നാനിയുടെ നാടക പാരമ്പര്യം നിലനിർത്താൻ എടപ്പാൾ നാടക അരങ്ങിന് കഴിഞ്ഞു: ആലങ്കോട് ലീലാകൃഷ്ണൻ

പൊന്നാനിയുടെ നാടക പാരമ്പര്യം നിലനിർത്താൻ എടപ്പാൾ നാടക അരങ്ങിന് കഴിഞ്ഞു: ആലങ്കോട് ലീലാകൃഷ്ണൻ

November 26, 2026
0
ടീച്ചറായി ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണം തട്ടിയ യുവതി അറസ്റ്റിൽ

ടീച്ചറായി ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണം തട്ടിയ യുവതി അറസ്റ്റിൽ

November 26, 2026
4
മുഖ്യമന്ത്രി മിടുമിടുക്കൻ, പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ സതീശന് പക്വത ഇല്ലായിരുന്നു, ഇപ്പോൾ പക്വത വന്നു: വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രി മിടുമിടുക്കൻ, പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ സതീശന് പക്വത ഇല്ലായിരുന്നു, ഇപ്പോൾ പക്വത വന്നു: വെള്ളാപ്പള്ളി നടേശൻ

November 26, 2026
0
ആർ.എ.സി. ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് റദ്ദായി; റെയിൽവേയ്ക്ക് 25,000 പിഴ

ആർ.എ.സി. ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് റദ്ദായി; റെയിൽവേയ്ക്ക് 25,000 പിഴ

November 26, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025