ചങ്ങരംകുളം കോക്കൂരില്‍ പാചകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു ‘യുവതിക്ക് പരിക്കേറ്റു.വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.കോക്കൂര്‍ സെന്ററില്‍ താമസിക്കുന്ന പുലൂണി വളപ്പില്‍ അബ്ദുള്ളയുടെ വീട്ടിലെ കുക്കറാണ് പൊട്ടി തെറിച്ചത്.അബ്ദുള്ളയുടെ ഭാര്യ മിസിരിയക്കാണ് മുഖത്ത് പരിക്കേറ്റത്.മിസിരിയ കറി ഉണ്ടാക്കുന്നതിനിടെയാണ് ഉഗ്ര ശബ്ദത്തോടെ കുക്കര്‍ പൊട്ടി തെറിച്ചത്.തലനാരിഴക്കാണ് വലിയ ദുരന്തത്തില്‍ നിന്ന് യുവതി രക്ഷപ്പെട്ടത്.ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ചേര്‍ന്നാണ് മുഖത്ത് പരിക്കേറ്റ മിസിരിയയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.താടിയെല്ലിന് പൊട്ടല്‍ ഉണ്ടായതിനാല്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവതി
ഒരു വര്‍ഷം മുമ്പ് എടപ്പാളില്‍ നിന്ന് വാങ്ങിയ പുതിയ കുക്കറാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്.കറി പാചകം ചെയ്യുന്നതിനിടെ ഒരു വിസില്‍ അടിച്ചു രണ്ടാമത്തെ വിസില്‍ അടിക്കുന്നതിന് മുമ്പ് പാചകം ചെയ്തിരുന്ന കറിയടക്കം മുകളിലേക്ക് തെറിച്ച് വലിയ ശബ്ദത്തോടെ കുക്കറിന്റെ മുകള്‍ ഭാഗം ബിത്തിയിലേക്ക് തെറിക്കുകയായിരുന്നു.കുക്കര്‍ വാങ്ങിയ സ്ഥാപനവുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് മിസിരിയയുടെ കുടുംബം
സംഭവത്തിന്റെ ദൃശ്യങ്ങൾ സിഎൻടിവിക്ക് ..
വീഡിയോകാണാം👇🏼







