എടപ്പാള്‍:ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ എടപ്പാൾ ഏരിയാ കൺവെൻഷൻ നടുവട്ടം ശുകപുരി ഹാളിൽ വെച്ചു നടന്നു.ഏരിയ പ്രസിഡന്റ് എംവി നാസർ അദ്ധ്യക്ഷത വഹിച്ചു.ജില്ല ട്രഷറർ
കെ പി സുന്ദരൻ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി കെ കെ കമ്മുണ്ണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ഏരിയ ട്രഷറർ സി വി ബിന്ദു വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി രാജൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് സി വി ചന്ദ്രിക ആശംസകൾ നേർന്നു.എടപ്പാൾ ഏരിയ പ്രസിഡന്റ് സി പ്രീത് സ്വാഗതവും, റീന നന്ദിയും പറഞ്ഞു.











