എടപ്പാള്‍:സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അർഹതപ്പെട്ട ക്ഷാമബത്തയും ക്ഷാമാശ്വാസവും അവരുടെ അവകാശമല്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ തൊഴിലാളിവിരുദ്ധ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് എടപ്പാൾ ഉപജില്ലാ സമ്മേളനം കുറ്റപ്പെടുത്തി.സംസ്ഥാന ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു.ഉപജില്ലാപ്രസിഡണ്ട് കെ.മോഹൻദാസ് അധ്യക്ഷതവഹിച്ചു.സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് പി.കോയക്കുട്ടി,കെ.ഹനീഫ,എം.പി.അംബികാകുമാരി,കെ.ദിലീപ്കുമാർ,യു.വിശ്വനാഥൻ,കെ.സാവിത്രി തുടങ്ങിയവർ പ്രസംഗിച്ചു.











