പൊന്നാനി:കണ്ടകുറുമ്പക്കാവ് ശബരിമല ഇടത്താവളത്തിന്റെ ഉദ്ഘാടനവും അക്ബർ ട്രാവൽസ് നിർമിച്ചുനൽകിയ ഊട്ടുപുരയുടെ ശിലാഫലക അനാച്ഛാദനവും വിപുലമായ ചടങ്ങുകളോടെ നടന്നു.ചടങ്ങിൽ പങ്കെടുത്ത തിരുവിതാംകൂർ മഹാരാജാവ് പത്മനാഭദാസ അവിട്ടം തിരുനാൾ ആദിത്യവർമ്മ ശബരിമല ഇടത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.അക്ബർ ട്രാവൽസ് സി.എം.ഡി. ഡോ. കെ.വി. അബ്ദുൽ നാസർ ഊട്ടുപുരയുടെ ശിലാഫലകം അനാച്ഛാദനം ചെയ്യുകയും സമർപ്പണ പ്രഭാഷണം നടത്തുകയും ചെയ്തു.കണ്ടകുറുമ്പക്കാവ് ശബരിമല ഇടത്താവളം ചെയർമാൻ കെ.പി. നൗഷാദ് അലി എം.എൽ.എ. അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ കെ. രാജീവ് സ്വാഗതം ആശംസിച്ചു.ക്ഷേത്രം ഊരാളൻ ടി.കെ. നാരായണ രാജ ആശീർവാദ പ്രഭാഷണം നടത്തി. ചലച്ചിത്രതാരം സൈജു കുറുപ്പ് മുഖ്യാതിഥിയായി.സംസ്ഥാന യോഗക്ഷേമസഭ അധ്യക്ഷൻ നീലമന ദാമോദരൻ നമ്പൂതിരി,ആലംകോട് ലീലാകൃഷ്ണൻ, പി.ടി. അജയ് മോഹൻ, മുൻ എം.പി. സി.ഹരിദാസ്, അഷ്റഫ് കോക്കൂർ, എം.വി. ശ്രീധരൻ,കണ്ടകുറുമ്പക്കാവ് ഭഗവതി ക്ഷേത്രം ഉത്സവക്കമ്മിറ്റി ജനറൽ സെക്രട്ടറി സി. മോഹനൻ നായർ എന്നിവർ ആശംസകൾ നേർന്നു. ആദിദേവ് വി. പ്രാർത്ഥന ആലപിച്ചു.ശബരിമല ഇടത്താവളം കോ-ഓർഡിനേറ്റർ പി. രഞ്ജിത്ത് നന്ദി പറഞ്ഞു.







