ചങ്ങരംകുളം:പന്താവൂർ ശ്രീ ലക്ഷ്മീനരസിംഹമൂർത്തി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന് തുടക്കമായി.അണ്ടലാടി മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഉദയാസ്തമന പൂജ നടന്നു.നവകം,പഞ്ചഗവ്യം,ശ്രീഭൂതബലി തുടങ്ങിയ വിശേഷാൽ പൂജകളും ചടങ്ങിന്റെ ഭാഗമായി നടന്നു.മണ്ഡലകാലമായ 41 ദിവസവും ക്ഷേത്രത്തിൽ നിറമാലയും ഉണ്ടായിരിക്കും.






