ചങ്ങരംകുളം:ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മൂക്കുതല സ്കൂളില്‍ നടക്കുന്ന ഭിന്നശേഷി കലോത്സവ വിളംബംര ജാഥ ചങ്ങരംകുളത്ത് നടന്നു.എടപ്പാള്‍ ബിആര്‍സി യുടെ നേതൃത്വത്തില്‍ നടന്ന വിളംബരജാഥ ചങ്ങരംകുളം എസ്ഐ റോബര്‍ട്ട് ഫ്ളാഗ്ഓഫ് ചെയ്തു.എടപ്പാള്‍ ദാറുല്‍ ഹിദായ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്റ് മേളവും മൂക്കുതല സ്കൂള്‍ എസ്പിസി,ജെആര്‍സി,എന്‍എസ്എസ് അംഗങ്ങളും വിളംബരജാഥയില്‍ അണിനിരന്നു.എടപ്പാള്‍ ഉപജില്ലയിലെ പിടിഎ, എസ്എംസി ഭാരവാഹികള്‍,പ്രധാനാധ്യാപകര്‍,പരിവാര്‍ കേരള അംഗങ്ങള്‍,സ്നേഹക്കൂട് അംഗങ്ങള്‍,ഓള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ അംഗങ്ങള്‍,കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ളൈന്റ് അംഗങ്ങള്‍,എടപ്പാള്‍ ബിആര്‍സി അംഗങ്ങള്‍,എച്ച്എം ഫോറം പ്രതിനിധികള്‍ ഉള്‍പ്പെടെ വിളംബരജാഥയില്‍ പങ്കാളികളായി.എടപ്പാള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹൈദറാലി,മൂക്കുതല സ്കൂള്‍ പ്രധാന അധ്യാപകന്‍ പ്രമോദ്,പൂക്കരത്തറ സ്കൂള്‍ പ്രധാനാധ്യാപകന്‍ ഹമീദ് തുടങ്ങിയവരും മറ്റു പ്രധാനാധ്യാപകരും ജനപ്രതിനിധികളും പങ്കെടുത്തു.ബിപിസി ബിനീഷ് ടിപി സ്വാഗതം പറഞ്ഞ ചടങ്ങിന് ബിആര്‍സി ട്രൈനര്‍ ജിജി വര്‍ഗ്ഗീസ് നന്ദി പറഞ്ഞു











