കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മുക്കം മണാശ്ശേരിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു..രാത്രി 8.30 ഓടെ ആയിരുന്നു അപകടം നടന്നത്. അപകടത്തിൽ ഒരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമാണ് എന്നാണ് വിവരം.







