തിരുവനന്തപുരം:പോത്തൻകോട് നിയന്ത്രണം തെറ്റിയ സ്കൂട്ടർ കാറിലിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം.വൈകിട്ട് മൂന്നിനാണ് അപകടമുണ്ടായത്.നെടുമങ്ങാട് മുഴി സ്വദേശികളായ ഹരികുമാർ, ശോഭന എന്നിവരാണ് മരിച്ചത്.സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാറിലിടിക്കുകയായിരുന്നു..പോത്തൻകോട് കേന്ദ്രീകരിച്ചുള്ള ഭാഗങ്ങളിൽ അപകടങ്ങൾ ഇപ്പോഴും ഒഴിയാതെ നിൽക്കുകയാണ്.







