• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കളർകോട് വാഹനാപകടം; ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടു

ckmnews by ckmnews
December 6, 2024
in Kerala
A A
കളർകോട് വാഹനാപകടം; ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടു
0
SHARES
203
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും ടവേര കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നാല് വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ ബോർഡ്. ഒന്നാം വർഷം മെഡിക്കൽ വിദ്യാർഥികളായ ആനന്ദമനു, ഗൗരി ശങ്കർ, കൃഷ്ണദേവ്, മൂഹ്സിൻ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ചിലർക്ക് സ്വന്തമായി ഭക്ഷണവും കഴിക്കാൻ സാധിക്കുന്നുണ്ട്. ഗൗരി ശങ്കറിന്റെ തുടയെല്ലിന്റെ ശസ്ത്രക്രിയ കഴിഞ്ഞിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.മെഡിക്കൽ ബോർഡ് റിപ്പോർട്ട്അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ എടത്വ സ്വദേശി ആൽബിൻ ഇന്നലെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ആൽബിന് അപകടത്തിൽ തലച്ചോറിലും ആന്തരിക അവയവങ്ങളിലും ക്ഷതമേറ്റിരുന്നു. ഇതോടെ കളർകോട് വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ആൽബിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിൽ എത്തിച്ചു സംസ്കരിച്ചു.11 വിദ്യാർത്ഥികളായിരുന്നു അപകടം നടക്കുന്ന സമയത്ത് കാറിനകത്ത് ഉണ്ടായിരുന്നത്. കാർ വാടകക്കെടുത്തത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാറിന് 14 വർഷത്തെ പഴക്കമുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കാറോടിച്ച വിദ്യാർത്ഥി ഗൗരീശങ്കർ ഉടമയ്ക്ക്ആയിരം രൂപ ഗൂഗിൾ പേ ചെയ്തു നൽകിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ഗൗരിശങ്കറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ ആദ്യം പ്രതി ചേർക്കപ്പെട്ട കെഎസ്ആർടിസി ഡ്രൈവറെ പിന്നീട് ഒഴിവാക്കിയിരുന്നു.അതേസമയം, വാടകയ്ക്കല്ല സൗഹൃദത്തിന്റെ പേരിലാണ് വാഹനം നല്കിയതെന്നായിരുന്നു വാഹന ഉടമ ഷാമിൽ ഖാൻ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും നൽകിയ മൊഴി. ഉടമ കൊലക്കേസ് പ്രതിക്ക്‌ മുൻപ് വാഹനം വാടകയ്ക്ക് നൽകിയെന്നും എൻഫോസ്മെന്റ് ആർടിഒ കണ്ടെത്തിയിരുന്നു. ഇതിന് പുറമെയാണ് കാറോടിച്ച ഗൗരീശങ്കർ ഉടമയ്ക്ക് ആയിരം രൂപ ഗൂഗിൾ പേ നൽകിയെന്ന പൊലീസ് കണ്ടെത്തൽ. മുൻപിലുണ്ടായിരുന്ന വാഹനത്തെ മറികടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ചും പ്രദേശത്ത് ഇനി അപകടം ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് തയ്യാറാക്കി.

Related Posts

ഡോ. വന്ദനാദാസ് വധക്കേസ്: വിധി മാര്‍ച്ച് പതിനേഴിന്
Kerala

ഡോ. വന്ദനാദാസ് വധക്കേസ്: വിധി മാര്‍ച്ച് പതിനേഴിന്

March 7, 2026
13
ജനങ്ങളുടെ സ്വപ്‌നം യാഥാർത്ഥ്യമായി; കേരളത്തിലെ ഏറ്റവും നീളമുള്ള പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
Kerala

ജനങ്ങളുടെ സ്വപ്‌നം യാഥാർത്ഥ്യമായി; കേരളത്തിലെ ഏറ്റവും നീളമുള്ള പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

March 7, 2026
62
‘ഇത് നമ്മുടെ ജനങ്ങളുടെ മനസാണ് കാണുന്നത്’; വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി
Kerala

‘ഇത് നമ്മുടെ ജനങ്ങളുടെ മനസാണ് കാണുന്നത്’; വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി

March 7, 2026
66
തൃത്താലയിൽ വിഭാഗീയത; വി.ടി. ബൽറാമിനെതിരേ കോൺഗ്രസ് ട്രസ്റ്റുകൾ
Kerala

തൃത്താലയിൽ വിഭാഗീയത; വി.ടി. ബൽറാമിനെതിരേ കോൺഗ്രസ് ട്രസ്റ്റുകൾ

March 7, 2026
197
ഒറ്റപ്പാലത്ത് മേജർ രവി എൻ.ഡി.എ സ്ഥാനാർഥിയായേക്കും
Kerala

ഒറ്റപ്പാലത്ത് മേജർ രവി എൻ.ഡി.എ സ്ഥാനാർഥിയായേക്കും

March 7, 2026
47
മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം
Kerala

മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

March 7, 2026
220
Next Post
മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്ന് വയസുകാരൻ ബൈക്ക് ഇടിച്ച് മരിച്ചു

മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്ന് വയസുകാരൻ ബൈക്ക് ഇടിച്ച് മരിച്ചു

Recent News

മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഗുർമീത് റാം റഹീം സിങ്ങിനെ വെറുതെ വിട്ടു

മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഗുർമീത് റാം റഹീം സിങ്ങിനെ വെറുതെ വിട്ടു

March 7, 2026
12
ഡോ. വന്ദനാദാസ് വധക്കേസ്: വിധി മാര്‍ച്ച് പതിനേഴിന്

ഡോ. വന്ദനാദാസ് വധക്കേസ്: വിധി മാര്‍ച്ച് പതിനേഴിന്

March 7, 2026
13
പെരുമ്പിലാവിൽ ഹോട്ടലിൽ തീപിടുത്തം

പെരുമ്പിലാവിൽ ഹോട്ടലിൽ തീപിടുത്തം

March 7, 2026
35
‘കീഴടങ്ങില്ല’; ട്രംപിന് മറുപടി, ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവും നടത്തി ഇറാൻ പ്രസിഡന്റ്

‘കീഴടങ്ങില്ല’; ട്രംപിന് മറുപടി, ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവും നടത്തി ഇറാൻ പ്രസിഡന്റ്

March 7, 2026
227
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025