• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത് ഇ ഡി; ആന്റോ അഗസ്റ്റിനെ പ്രതിയാക്കിയുള്ള നീക്കം പൊലീസ് എഫ്‌ഐആര്‍ കേന്ദ്രീകരിച്ച്

cntv team by cntv team
November 7, 2026
in Kerala
A A
മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത് ഇ ഡി; ആന്റോ അഗസ്റ്റിനെ പ്രതിയാക്കിയുള്ള നീക്കം പൊലീസ് എഫ്‌ഐആര്‍ കേന്ദ്രീകരിച്ച്
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ വിസ്മയം മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന പേരില്‍ നടത്തിയ തട്ടിപ്പില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ ഡിയുടെ കൊച്ചി യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. തട്ടിപ്പില്‍ പൊലീസ് കേസെടുക്കുകയും റെയ്ഡ് നടത്തുകയും ചെയ്ത ഘട്ടത്തില്‍ തന്നെ ഇ ഡി ഈ വിഷയത്തില്‍ പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് കേസെടുക്കാന്‍ ഇ ഡിക്ക് അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിന്‍ പ്രകാരമാണ് കൊച്ചി യൂണിറ്റ് ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിശ്വാസവഞ്ചന നടത്തിയെന്നും ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും സംശയിച്ചുകൊണ്ടാണ് കേസെടുത്തിരിക്കുന്നത്. ഒപ്പം കലൂര്‍ സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കും. സാധാരണ ഗതിയില്‍ സ്റ്റേഡിയം കൈമാറാന്‍ അഞ്ച് കോടി രൂപയാണ് നല്‍കേണ്ടി വരിക. എന്നാല്‍ ഇത്രയും പണം നല്‍കാതെയാണ് സ്റ്റേഡിയം റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കൈമാറിയത്. ഇതിലും ഇ ഡി വിശദമായ അന്വേഷണം നടത്തും.കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ നടക്കാനും ആന്റോ അഗസ്റ്റിനെ ഉള്‍പ്പെടെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനും സാധ്യതയുണ്ട്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് മെസിയെ കേരളത്തിലെത്തിക്കാന്‍ നീക്കം നടന്നത്. ഈ നീക്കവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പുണ്ടായെന്ന കായിക വകുപ്പ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ എസ്‌ഐടിയും രൂപീകരിച്ചിരുന്നു. കളമശേരി പൊലീസ് ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ രണ്ടാം പ്രതിയുമാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Related Posts

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത
Kerala

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

November 7, 2026
2
കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ
Kerala

കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ

November 7, 2026
2
സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം; കേരളത്തിൻറെ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു
Kerala

സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം; കേരളത്തിൻറെ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

November 6, 2026
50
ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും
Kerala

ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും

November 6, 2026
95
സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർമാർ റോഡിലെ കാലന്മാർ, ഹോൺ അടിച്ച് പേടിപ്പിക്കുക സ്ഥിരം പരിപാടിയെന്ന് ഹൈക്കോടതി
Kerala

സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർമാർ റോഡിലെ കാലന്മാർ, ഹോൺ അടിച്ച് പേടിപ്പിക്കുക സ്ഥിരം പരിപാടിയെന്ന് ഹൈക്കോടതി

November 6, 2026
403
കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട: മൂന്നുപേർ പിടിയിൽ
Kerala

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട: മൂന്നുപേർ പിടിയിൽ

November 6, 2026
127
Next Post
ബാലാവകാശ നിയമം പുനഃപരിശോധിക്കണം – സിദ്ദീഖ് മൗലവി അയിലക്കാട്

ബാലാവകാശ നിയമം പുനഃപരിശോധിക്കണം - സിദ്ദീഖ് മൗലവി അയിലക്കാട്

Recent News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

November 7, 2026
2
കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ

കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ

November 7, 2026
2
ബാലാവകാശ നിയമം പുനഃപരിശോധിക്കണം – സിദ്ദീഖ് മൗലവി അയിലക്കാട്

ബാലാവകാശ നിയമം പുനഃപരിശോധിക്കണം – സിദ്ദീഖ് മൗലവി അയിലക്കാട്

November 7, 2026
1
മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത് ഇ ഡി; ആന്റോ അഗസ്റ്റിനെ പ്രതിയാക്കിയുള്ള നീക്കം പൊലീസ് എഫ്‌ഐആര്‍ കേന്ദ്രീകരിച്ച്

മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത് ഇ ഡി; ആന്റോ അഗസ്റ്റിനെ പ്രതിയാക്കിയുള്ള നീക്കം പൊലീസ് എഫ്‌ഐആര്‍ കേന്ദ്രീകരിച്ച്

November 7, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025