പൊന്നാനി: നഗരത്തില്‍ താമസിക്കുന്ന പോക്കരകത്ത് സെമീര്‍(45)ആണ് പിടിയിലായത്.വെളിയംകോട് ജുമാമസ്ജിദില്‍ കഴിഞ്ഞ വെള്ളിയാഴ്ച നമസ്കാരത്തിനെത്തിയ കോട്ടക്കല്‍ സ്വദേശി ഫൈസല്‍ തന്റെ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച 46000 രൂപയാണ് ഇയാള്‍ കവര്‍ച്ച ചെയ്തത്.ഫൈസല്‍ നല്‍കിയ പരാതിയില്‍ പൊന്നാനി പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.പൊന്നാനി പോലിസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ എസ്ഐ അരുൺ ആര്‍യു,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ ,പ്രശാന്ത് കുമാർ എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി