• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, May 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബമ്പർ ഭാഗ്യശാലിക്ക് വീണ്ടും ഭാഗ്യം; എക്സ്ട്രാ ഒരു കോടി രൂപ കൂടി ലഭിക്കും, ഇതാണ് കാരണം

ckmnews by ckmnews
December 5, 2024
in Kerala
A A
ബമ്പർ ഭാഗ്യശാലിക്ക് വീണ്ടും ഭാഗ്യം; എക്സ്ട്രാ ഒരു കോടി രൂപ കൂടി ലഭിക്കും, ഇതാണ് കാരണം
0
SHARES
1.5k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: ഇത്തവണത്തെ പൂജാ ബമ്പർ ഭാഗ്യശാലി കൊല്ലം സ്വദേശി ദിനേശ് കുമാറാണ്. ഇന്നലെയാണ് സമ്മാനാർഹമായ ടിക്കറ്റ് നമ്പർ പ്രഖ്യാപിച്ചതെങ്കിലും മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ ഇന്നാണ് ദിനേശ് തനിക്ക് വന്ന ഭാഗ്യം പുറംലോകത്തെ അറിയിച്ചത്.12 കോടിയിൽ നികുതികളെല്ലാം കിഴിച്ച് ആറ് കോടി 18 ലക്ഷം രൂപയാണ് ദിനേശിന് കിട്ടുക. എന്നാൽ ഇവിടെ ഒരു അധിക ഭാഗ്യം കൂടി ദിനേശിന് വന്നുചേരുന്നുണ്ട്. ഒരുകോടി രൂപ കൂടി അധിക സമാനമായി ലഭിക്കും.ലോട്ടറി സബ് ഏജന്റ് കൂടിയായ ദിനേശ് ഏജൻസി വ്യവസ്ഥയിലാണ് ജയകുമാർ ലോട്ടറീസിൽ നിന്ന് ടിക്കറ്റ് എടുത്തത്. ഇതിന്റെ ബില്ലും ദിനേശിന്റെ പക്കൽ ഉണ്ടായിരുന്നു. ഇതിൽ ഒന്നിനാണ് സമ്മാനമടിച്ചത്. അതിനാലാണ് കമ്മീഷൻ തുകയായ ഒരു കോടി ഇരുപത് ലക്ഷം രൂപയും ദിനേശിന് ലഭിക്കുക. ടിക്കറ്റുകൾ കൂട്ടമായി വാങ്ങിയതിനാൽ ദിനേശ് സബ് ഏജന്റാണ് എന്നായിരുന്നു വിറ്റയാളുടെയും ധാരണ.അതേസമയം, ഇത്ര വലിയ തുക കൊണ്ട് എന്താണ് പദ്ധതിയെന്ന ചോദ്യത്തിനും ദിനേശ് കുമാറിന് വ്യക്തമായ മറുപടിയുണ്ട്. ‘തുക കുറച്ചുനാളത്തേക്ക് ബാങ്കില്‍ നിക്ഷേപിക്കും. നിലവിലെ ബിസിനസ്സുമായി തുടരും. ശുദ്ധരായ നാട്ടുകാരുണ്ട്. അവരെ സഹായിക്കണം. തൊടിയൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലാണ് വീട്’, ദിനേശ് കുമാര്‍ പറഞ്ഞു.ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍കൊടുക്കുന്ന സംവിധാനമാണ് കേരള ലോട്ടറി. ലോട്ടറി എടുത്താലേ അടിക്കുള്ളൂ. എല്ലാവരും ലോട്ടറി എടുക്കണം എന്നാണ് തന്റെ അഭിപ്രായം. ഒന്നോ രണ്ടോ ടിക്കറ്റ് എടുത്തിട്ട് അടിച്ചില്ലെങ്കില്‍ പിന്നീട് എടുക്കാതിരിക്കരുതെന്നും ദിനേശ് കുമാര്‍ പറയുന്നു. സ്ഥിരമായി ബമ്പര്‍ എടുക്കുന്നയാളാണ് ദിനേശ് കുമാര്‍. ഇത്തവണ പത്ത് ടിക്കറ്റ് എടുത്തിരുന്നു. തനിക്ക് ലോട്ടറി അടിച്ചത് ഇന്നലെ തന്നെ അറിഞ്ഞിരുന്നുവെന്നും 2019 ല്‍ ഒറ്റ നമ്പറിനാണ് തനിക്ക് ഭാഗ്യം പോയതെന്നും ദിനേശന്‍ പറയുന്നു.

Related Posts

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു
Kerala

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു

May 25, 2026
93
‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന
Kerala

‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന

May 25, 2026
386
സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ
Kerala

സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ

May 25, 2026
41
ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി
Kerala

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി

May 25, 2026
26
ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു
Kerala

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു

May 25, 2026
163
അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം
Kerala

അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം

May 25, 2026
109
Next Post
ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പൊലീസുകാരനെതിരെ കേസ്

ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പൊലീസുകാരനെതിരെ കേസ്

Recent News

“നന്മയുടെ സഹവർത്തിത്വം”: ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു

“നന്മയുടെ സഹവർത്തിത്വം”: ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു

May 26, 2026
27
എടപ്പാള്‍ നടുവട്ടത്ത് കാര്‍ ട്രക്കിലിടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു

എടപ്പാള്‍ നടുവട്ടത്ത് കാര്‍ ട്രക്കിലിടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു

May 26, 2026
194
25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

May 26, 2026
21
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

May 25, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025