• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മകളെ ലൈംഗികാതിക്രമത്തിനിരയാക്കി; രണ്ടാം ഭർത്താവിനെ കൊന്ന് എളമക്കരയിലെ റെയിൽവേട്രാക്കിൽ തള്ളി യുവതി: അറസ്റ്റ്

ckmnews by ckmnews
October 18, 2026
in UPDATES
A A
മകളെ ലൈംഗികാതിക്രമത്തിനിരയാക്കി; രണ്ടാം ഭർത്താവിനെ കൊന്ന് എളമക്കരയിലെ റെയിൽവേട്രാക്കിൽ തള്ളി യുവതി: അറസ്റ്റ്
0
SHARES
261
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി∙എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇയാളുടെ ഭാര്യയായ നാൽപ്പതുകാരിയെയും അവരുടെ ആദ്യ ഭർത്താവിലുള്ള മകളായ പതിനാറുകാരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് എളമക്കര ഭാഗത്ത് റെയിൽവേ ട്രാക്കിൽ കിടക്കുന്നുവെന്ന വിവരം തിരുവനന്തപുരം ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്കു പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് റെയിൽവേയിലും പൊലീസിലും അറിയിച്ചത്. ഇതേത്തുടർന്ന് യുവാവ് കിടന്ന ട്രാക്കിലൂടെ വരുകയായിരുന്ന ട്രെയിൻ അധികൃതർ നിർത്തിച്ചു
തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോൾ യുവാവിനെ മരിച്ച നിലയിൽ കാണുകയായിരുന്നു. സമീപത്ത് മദ്യക്കുപ്പിയും ഗ്ലാസും മറ്റും കണ്ടതിനാൽ മദ്യപിച്ച് വീണപ്പോൾ ഹൃദയ സ്തംഭനമുണ്ടായതോ ജീവനൊടുക്കിയതോ ആകാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ മൃതദേഹത്തിന്റെ കിടപ്പിൽ സംശയം തോന്നിയ പൊലീസ് കൊലപാതക സാധ്യതയും കണക്കിലെടുത്ത് അന്വേഷണം നടത്തുകയായിരുന്നു

അന്വേഷണത്തിൽ, മരിച്ചയാൾ കുടുംബത്തിനൊപ്പം റെയിൽവേ ട്രാക്കിന് സമീപത്താണ് താമസിച്ചിരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു. എന്നാൽ രാത്രി വീട്ടിലുണ്ടായിരുന്ന ഇയാളുടെ ഭാര്യയെയും മകളെയും രാവിലെ പൊലീസ് വീട്ടിലെത്തിയപ്പോൾ കണ്ടില്ല. തുടർന്ന് ഒഡിഷയിലേക്ക് പോകാൻ സാധ്യതയുള്ളതിനാൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. തുടർന്ന് ഇവരുടെ ഒരു ബന്ധുവിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭാര്യയെയും മകളെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. തന്നേക്കാൾ 10 വയസിന് ഇളയതായ യുവാവിനൊപ്പം ആദ്യ ഭർത്താവിലുണ്ടായ കുട്ടിയുമായി കേരളത്തിലേക്ക് നാടുവിടുകയായിരുന്നു പ്രതിയായ യുവതി. തന്റെ മകളെ രണ്ടാം ഭർത്താവ് ലൈംഗികമായി ഉപദ്രവിച്ചതോടെ മകൾ മാനസികമായി തകർന്നെന്നും ഇതോടെയാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നും യുവതി പൊലീസിന് മൊഴി നൽകി. മദ്യപിച്ച് അവശനായി കിടന്ന യുവാവിനെ കഴുത്തും നെഞ്ചിലും ചവിട്ടിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ട്രാക്കിൽ കൊണ്ട് ഇടുകയായിരുന്നു.

Related Posts

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പൂജവെപ്പ് നടന്നു
UPDATES

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പൂജവെപ്പ് നടന്നു

October 19, 2026
9
കാലടി ശ്രീ മഹാദേവ ക്ഷേത്ര ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സപാപിച്ചു
UPDATES

കാലടി ശ്രീ മഹാദേവ ക്ഷേത്ര ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സപാപിച്ചു

October 19, 2026
13
മുസ്‌ലിം ലീഗ്”മൺസൂൺ മീറ്റ് “എടപ്പാൾ പഞ്ചായത്ത്‌ തല ഉത്ഘാടനം എടപ്പാൾ അങ്ങാടിയിൽ നടന്നു
UPDATES

മുസ്‌ലിം ലീഗ്”മൺസൂൺ മീറ്റ് “എടപ്പാൾ പഞ്ചായത്ത്‌ തല ഉത്ഘാടനം എടപ്പാൾ അങ്ങാടിയിൽ നടന്നു

October 19, 2026
22
പൂക്കരത്തറയിൽ സൗജന്യ നേത്ര-ഇ.എൻ.ടി ക്യാമ്പ്; കെ പി നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു
UPDATES

പൂക്കരത്തറയിൽ സൗജന്യ നേത്ര-ഇ.എൻ.ടി ക്യാമ്പ്; കെ പി നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു

October 19, 2026
19
തുലാവർഷ മഴ കനക്കുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

തുലാവർഷ മഴ കനക്കുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

October 19, 2026
38
ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
UPDATES

ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

October 19, 2026
204
Next Post
പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം

പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം

Recent News

തൃശൂരിൽ ട്രെയിൻ ടിക്കറ്റുകൾ അനധികൃതമായി ശേഖരിച്ച് അധികവിലയ്ക്ക് വിറ്റ അസം സ്വദേശികൾ പിടിയിൽ

തൃശൂരിൽ ട്രെയിൻ ടിക്കറ്റുകൾ അനധികൃതമായി ശേഖരിച്ച് അധികവിലയ്ക്ക് വിറ്റ അസം സ്വദേശികൾ പിടിയിൽ

October 19, 2026
0
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

October 19, 2026
13
അനധികൃത സ്പാകൾക്ക് പൂട്ടിടാൻ ‘ഓപ്പറേഷൻ സ്പാ’: പെൺകുട്ടികളെ ചൂഷണം ചെയ്താൽ കർശന നടപടിയെന്ന് ആഭ്യന്തരമന്ത്രി

അനധികൃത സ്പാകൾക്ക് പൂട്ടിടാൻ ‘ഓപ്പറേഷൻ സ്പാ’: പെൺകുട്ടികളെ ചൂഷണം ചെയ്താൽ കർശന നടപടിയെന്ന് ആഭ്യന്തരമന്ത്രി

October 19, 2026
3
ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; ബാലാവകാശകമ്മീഷൻ കേസെടുത്തു

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; ബാലാവകാശകമ്മീഷൻ കേസെടുത്തു

October 19, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025