ചങ്ങരംകുളം:മാധ്യമ പ്രവർത്തകരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ സംഘടനയായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെഎംപിയു) അർധവാർഷിക സമ്മേളനത്തിൻ്റെ മുന്നോടിയായി ജില്ലകൾ കേന്ദ്രീകരിച്ചു നടത്തുന്ന പ്രവർത്തക സംഗമത്തിൻ്റെ മലപ്പുറം ജില്ലാ പ്രവർത്തക സംഗമം ശനിയാഴ്ച രാവിലെ 10.30ന് മൂക്കുതല പെൻഷൻ ഭവനിൽ നടക്കും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.






