പൊന്നാനി:പി.എസ് കരീം പുതുപൊന്നാനി എഴുതിയ ‘മഴ നനയുന്നവർ’ എന്ന പുസ്തകം പ്രകാശനം ചെയ്തു.ചിന്ത ലൈബ്രറിയുടെ നേതൃത്വത്തിൽ പുതുപൊന്നാനി എംഐ ബിഎഡ് കോളേജിൽ നടന്ന പുസ്തക പ്രകാശന ചടങ്ങ് കവി പ്രൊഫ. വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.പ്രൊഫ. എംഎം നാരായണൻ മാഷ് പുസ്തകം പരിചയപ്പെടുത്തി.ഹബീബ് സർഗം അധ്യക്ഷത വഹിച്ചു.
മിദ്ലാജ് തയ്യിൽ,ബെൻസീറ പാലക്കൽ, വി.വി രാമകൃഷ്ണൻ, പ്രൊഫ.ഇമ്പിച്ചിക്കോയ, പി.എസ് കരീം, വി.ശൈലജ തുടങ്ങിയവർ സംസാരിച്ചു.ഇഎ ശ്രീരാജ് സ്വാഗതവും പി.അബൂബക്കർ നന്ദിയും പറഞ്ഞു.







