ചങ്ങരംകുളം:ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഉടൻ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് KSKTU – CITU – AIKS സംയുക്താഭിമുഖ്യത്തിൽ ചങ്ങരംകുളത്ത് പന്തം കൊളുത്തി പ്രകടനവും ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കലും നടത്തി.ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പിണറായി വിജയന് അടക്കമുള്ള സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചാണ് പരിപാടി.പരിപാടി ടി സത്യൻ ഉദ്ഘാടനം ചെയ്തു.പി വിജയൻ സ്വാഗതം പറഞ്ഞു.എൻവി.ഉണ്ണി, അജയ്ഘോഷ്, കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.വില്ലേജ് കേന്ദ്രങ്ങളിൽ നടന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് ചങ്ങരംകുളത്തും പ്രതിഷേധം.നിരവധി പ്രവർത്തകർ പങ്കെടുത്തു.







