ചങ്ങരംകുളം:പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ വിജയദശമി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും.ഒക്ടോബർ 11 ന് ഞായറാഴ്ച തുടങ്ങി 21 ന് ബുധനാഴ്ച്ച രാവിലെ വിദ്യാരംഭത്തോടുകൂടി ആഘോഷങ്ങള്‍ അവസാനിക്കും.ക്ഷേത്രത്തിൽ ഒക്ടോബർ 11 മുതൽ 17 വരെയുള്ള ഏഴ് ദിവസങ്ങളിൽ ഭദ്രകാളി പ്രീതിക്കു വേണ്ടി ദിവസവും വൈകീട്ട് 6 മണി മുതൽ നാമജപവും ഭഗവതി സേവയും ഉണ്ടായിരിക്കും.18 നു പൂജവെപ്പും ദുർഗ്ഗാപൂജയും മാതൃ സമിതിയുടെ നേതൃത്വത്തിൽ വൈകുന്നേരം ലളിതാസഹസ്രനാമജപവും ഉണ്ടായിരിക്കും.19 ന് തിങ്കളാഴ്ച്ച ദുര്‍ഗാഷ്ടമിയുടെ അന്ന് വൈകീട്ട് ഭാഗവതിസേവയും 20 ന് ചൊവ്വാഴ്ച മഹാനവമി ദിനം ആയുധപൂജ, വാഹനപൂജ തുടങ്ങിയവയും വൈകീട്ട് പതിവുപോലെ ലളിതസഹസ്രനാമജപവും ഭാഗവതിസേവയും 21 ന് രാവിലെ വിശേഷാൽ സരസ്വതി പൂജയും മേൽശാന്തിയുടെ നേതൃത്വത്തിൽ എഴുത്തിനിരുത്തലും പുസ്തകമെടുപ്പും വൈകീട്ട് കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് വിദ്യാഗോപാലമന്ത്രാർച്ചനയും ഉണ്ടായിരിക്കും







