കളര്‍കോട് വാഹനാപകടം പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ നില തൃപ്തികരമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്.ഇതില്‍ ഒരാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ്.അപകടത്തിന് കാരണമായവാഹനത്തിന്റെ ഉടമയെ ഗതാഗത വകുപ്പ് ചോദ്യം ചെയ്തു.അപകടത്തെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചുപേരില്‍ നാലുപേരുടെ നില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഗുരുതരാവസ്ഥയില്‍ ആയ ആല്‍വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ആനന്ദ് മനു, ഗൗരി ശങ്കര്‍, മുഹ്‌സിന്‍, കൃഷ്ണദേവ് എന്നിവരുടെ നില മെച്ചപ്പെട്ടതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുകൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കിയ കാര്‍ ഉടമ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിനു മുന്‍പില്‍ ഹാജരായി. നോട്ടീസ് നല്‍കിയാണ് ഇയാളെ ആര്‍ടിഒ വിളിച്ചു വരുത്തിയത് ഇയാള്‍ വാഹനം വില്‍ക്കുകയും വാടകയ്ക്കും നല്‍കുകയും ചെയ്യുന്ന ആളാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുമായി ഇയാള്‍ക്ക് എങ്ങനെ പരിചയം ഉണ്ടായെന്ന കാര്യവും പൊലീസ് അന്വേഷിന്നുണ്ട്. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുമായി മറ്റേതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ ഇയാള്‍ക്ക് ഉണ്ടോ എന്നും അന്വേഷണപരിധിയില്‍ വരും.നേരത്തെ ഒരു കൊലക്കേസില്‍ ഇയാള്‍ വാടകയ്ക്ക് നല്‍കിയ വാഹനമാണ് ഉപയോഗിച്ചതൊന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.