ചങ്ങരംകുളം:ലഹരിക്കെതിരെ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിന്റെ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു.ചങ്ങരംകുളം സബ് ഇൻസ്പെക്ടർ ഷിജിമോൻ മുഖ്യപ്രഭാഷണം നടത്തി.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മുസ്തഫ ചാലുപറമ്പിൽ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ തസ്നി റഫീഖ്,അംഗങ്ങളായ പരമേശ്വരൻ,സുമേഷ് പിടാവനൂർ, രമേശ് ചേലക്കടവ്, റഷീദ് മുതുകാട്, പഞ്ചായത്ത് സെക്രട്ടറി വിശാഖ്, എച്ച്.സി. സതീശൻ, സി.ഡി.എസ്.ചെയർപേഴ്സൺ പ്രമലത, പ്രസന്ന, ഹനീന എന്നിവർ സംസാരിച്ചു.ജനപ്രതിനിധികൾ, ആശാ പ്രവർത്തകർ, ഹരിതകർമസേന അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും പതാക ഉയർത്തുകയും ചെയ്തു.









