യുവേഫ നേഷൻസ് ലീഗിൽ നോർവെയെ തോൽപ്പിച്ച് പോർച്ചുഗൽ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയാണ് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർവെയെ പോർച്ചുഗൽ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തിയത്. സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലൻഡിന്റെ ഗോളിനും നോർവെയെ തോൽവിയിൽ നിന്ന് രക്ഷിച്ചില്ല.മറ്റൊരു മത്സരത്തിൽ ചരിത്രത്തിൽ ആദ്യമായി ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു.മറുപടിയില്ലാത്ത ഒറ്റ ഗോളിന് അവർ ചരിത്രത്തിലാദ്യമായി ജർമനിയെ പരാജയപ്പെടുത്തിയത്.
ജർമനിയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റ യുർഗൻ ക്ലോപിന്റെ രണ്ടാം പോരായിരുന്നു ഇത്. ആദ്യ മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെ 1-1നു സമനിലയിൽ തളച്ചിരുന്നു. രണ്ടാം പോരിൽ ഇപ്പോൾ തോൽവിയും നേരിടേണ്ടി വന്നു.74ാം മിനിറ്റിൽ ദിമിത്രിയോസ് കുർബെലിസിന്റെ ഷോട്ട് ഗതി മാറി ഗോളായതാണ് മത്സരത്തിൽ നിർണായകമായത്. ഗ്രീസിന്റെ ഹൾ സിറ്റി ഗോൾ കീപ്പർ കോൺസ്റ്റാന്റിനോസ് സോലാക്കിസ് മത്സരത്തിലുടനീളം മികച്ച സേവുകളുമായി ടീമിനെ കാത്തു.










