ഗുരുവായൂർ | സ്ഥലം എംഎൽഎ എൻ.കെ. അക്ബറിനെ ഒഴിവാക്കി കുട്ടികൾക്കായുള്ള പ്രഭാതഭക്ഷണ പരിപാടിയുടെ ഉദ്ഘാടനത്തിന് കെ.പി. നൗഷാദ് അലി എംഎൽഎയെ പങ്കെടുപ്പിച്ചതിനെതിരെ കരിങ്കൊടി പ്രതിഷേധം. പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘനം നടന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.സംഭവവുമായി ബന്ധപ്പെട്ട് എൻ.കെ. അക്ബർ ജില്ലാ കളക്ടർക്കും വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജോയിന്റ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായും സിപിഎം ആരോപിച്ചു. എന്നാൽ ഇതിന് പിന്നാലെയും കെ.പി. നൗഷാദ് അലിയെ പരിപാടിയിൽ പങ്കെടുപ്പിച്ചതിനെതിരെയാണ് പ്രതിഷേധമെന്നും സിപിഎം വ്യക്തമാക്കി.







