പൊന്നാനി:ബോട്ട് തകർന്ന് അപകടത്തിൽപ്പെട്ട തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തിയ മത്സ്യതൊഴിലാളികളെ പൊന്നാനി കോസ്റ്റൽ പോലീസ് ആദരിച്ചു.അപകടസമയത്ത് സമയോചിതമായി ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യതൊഴിലാളികൾക്കുള്ള ഉപഹാരം ചടങ്ങിൽ കൈമാറി.പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി പരിപാടി ഉദ്ഘാടനം ചെയ്തു.മത്സ്യതൊഴിലാളികൾക്കുള്ള ഉപഹാരങ്ങൾ എം.എൽ.എ വിതരണം ചെയ്തു.ഇതോടൊപ്പം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കടലോര ജാഗ്രതാ സമിതി അംഗങ്ങളുടെ മക്കൾക്കും, സ്റ്റേറ്റ് കബഡി ടീമിലേക്ക് സെലക്ഷൻ ലഭിച്ച കുട്ടിക്കും ഉപഹാരം നൽകി.കോസ്റ്റൽ പോലീസ് സി.ഐ ശശീന്ദ്രൻ മേലയിൽ അധ്യക്ഷത വഹിച്ചു.പൊന്നാനി അഡീഷണൽ തഹസിൽദാർ ഹസീബ് അലി, അക്സർ കർമ്മ, ബഷീർ തുടങ്ങിയവർ ആശംസകൾ നേർന്നു.







