ചങ്ങരംകുളം:ശുചിത്വ മിഷൻ നടപ്പിലാക്കുന്ന ജനകീയ ശുചിത്വ പ്രവർത്തന ക്യാമ്പയിൻ ,ഒക്ടോബർ 2 ന് സ്വച്ഛ് ഭരത് ദിവസ്തിന്റെ ഭാഗമായി “കൈയോട് കൈ” പദ്ധതി യുടെ ലോഗോ പ്രകാശനം ആലംകോട് ഗ്രാമ പഞ്ചായത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.വൈ.പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫവാസ് മാളിയേക്കൽ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ ലത്തീഫ്,മെമ്പർമാരായ ശ്രീ ദിവ്യാ,പി വിജയൻ,ഷമീന മുഹമ്മദ്,ഫസീല ഷൗകത്ത്,വിപിൻ കെ വി,ഷറീന ഇസ്മായിൽ,സെക്രട്ടറി അഭിജിത്ത്,അസി സെക്രട്ടറി സുധൻ,എം.വി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീതു,ദീപക്,ജിനി,അരുൺ എന്നിവർ സംസാരിച്ചു.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, വ്യാപാരി സമൂഹം, വിവിധ സർക്കാർ വകുപ്പുകൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ ശുചിത്വ പ്രവർത്തനങ്ങളിൽ ഓരോരുത്തരും കൈ കോർത്തു കൊണ്ട് മുന്നോട്ട് വരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.






