പൊന്നാനി:യങ് ഡെമോക്രറ്റ്സ് പൊന്നാനി അസംബ്ളി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനി ചന്തപ്പടി ടൗൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.യൂത്ത് കൗൺസിൽ ഉദ്ഘാടനം എസ്ഡിപിഐ പൊന്നാനി മണ്ഡലം പ്രസിഡണ്ട് അഷ്റഫ് പാവിട്ടപ്പുറം നിർവഹിക്കും.വൈകീട്ട് 3:30 ന് തുടങ്ങുന്ന പരിപാടി ജില്ലാ ജോയിൻ്റ് കൺവീനർ ഇസ്മാഈൽ വെളിയംകോട് പതാക ഉയർത്തി ആരംഭിക്കും.
അദ്നാൻ പെരുമ്പിലാവ്(State Organising Committee member)നൂറ കെ,ജില്ലാ ജോയിൻ്റ് കൺവീനർ ,ജില്ലാ ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങളായ
സഫ്‌വാൻ അയിങ്കലം,സക്കരിയ വെളിയംകോട്, പാർട്ടിയുടെ മണ്ഡലത്തിലെ പ്രതിനിധികളായ മുത്തലിബ് പൊന്നാനി, ആസിയ നാസർ എന്നിവർ പങ്കെടുക്കും.തുടർന്ന് തെരഞ്ഞെടുത്ത കമ്മിറ്റി അംഗങ്ങളുടെ സ്വീകരണ ജാഥയും നടക്കും.ഫസൽ പുറങ്ങ്,സർഫറാസ് പാലപ്പെട്ടി,സക്കീർ പൊന്നാനി,ഇസ്മാഈൽ വെളിയംകോട് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു









